യു.എ.ഇ സന്ദര്‍ശനം: നരേന്ദ്ര മോദിയുടെ കത്ത് കൈമാറി

ദുബൈ: തന്‍െറ യു.എ.ഇ സന്ദര്‍ശനത്തിന് മുന്നോടിയായി  പ്രധാനമന്ത്രി നരേന്ദ്രമോദി, അബൂദബി കിരീടാവകാശിയും  ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന് കത്തെഴുതി. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സുബ്രഹ്ണ്യം ജയശങ്കറാണ് അബൂദബിയിലത്തെി യു. എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്് കത്ത് കൈമാറിയത്.  
അബൂദബിയില്‍ വിദേശകാര്യ മന്ത്രാലത്തില്‍ വെച്ച് ഇരുവരും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള വിവിധ വഴികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മേഖലകള്‍ സംഭാഷണ വിഷയമായി. ഇതിന്‍െറ അടിസ്ഥാനത്തിലായിരിക്കും മോദിയും യൂ.എ.ഇ ഭരണകൂടവും തമ്മിലുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടക്കുക. കൂടിക്കാഴ്ചയില്‍ വിദേശകാര്യ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശ്മി, അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മില്‍ അല്‍ റൈസി എന്നിവരും സംബന്ധിച്ചു.
ഇന്ത്യയും യു.എ.ഇയും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ കത്ത്. ഈമാസം 16, 17 തിയതികളിലാണ് നരേന്ദ്രമോദി യു.എ. ഇ സന്ദര്‍ശിക്കുന്നത്. 34 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇ സന്ദര്‍ശിക്കുന്നത്.
അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച ദല്‍ഹിയില്‍ നിന്ന് ഒൗദ്യോഗിക അറിയിപ്പ് വന്നശേഷമേ അദ്ദേഹത്തിന്‍െറ യാത്രാ പരിപാടികളുടെ വിശദാംശങ്ങള്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും പരസ്യമാക്കു. ദുബൈയില്‍ 17ന് പ്രധാനമന്ത്രിക്ക് നല്‍കുന്ന സ്വീകരണ സമ്മേളനം മാത്രമേ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.