ദുബൈ: താമസ രേഖകളുമായി ബന്ധപ്പെട്ട നിയമ ഉപദേശം ഇനി മുതല്‍ താമസ കുടിയേറ്റ വകുപ്പിന്‍െറ ( ദുബൈ എമിഗ്രേഷന്‍) സ്മാര്‍ട്ട് ആപ്ളിക്കേഷനില്‍ ലഭ്യമാക്കും. GDRFA എന്ന പേരിലുള്ള തങ്ങളുടെ സ്മാര്‍ട്ട് ആപ്പ് വഴിയാണ് ഇത്തരം സേവനം ലഭ്യമാക്കുക എന്ന് അധിക്യതര്‍ അറിയിച്ചു .രാജ്യത്തെ പൗരന്‍മാര്‍,താമസ വിസയുള്ളവര്‍, കമ്പനികള്‍ രാജ്യത്തിന് പുറത്തുള്ളവര്‍,സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്ക് പുതിയ ആപ്പ് സേവനം തേടാവുന്നതാണ്. ആദ്യ ഘട്ടത്തില്‍ ഗ്യാരണ്ടി റീഫണ്ടുകള്‍, ഒൗട്ട് പാസ്,വിസ പുതുക്കല്‍, വിസ റദ്ദാക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ നിയമ സേവനങ്ങളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . ആവശ്യമുള്ള നിയമ ഉപദേശങ്ങളുടെ ആപേക്ഷ ഇതിലുടെ താമസ കുടിയേറ്റ വകുപ്പിന്‍െറ നിയമ കാര്യ വിഭാഗത്തിലേക്ക് സമര്‍പ്പിക്കാവുന്നതാണ് .പേര്, വിലാസം, രാജ്യം, ജനന തിയതി, പാസ്പോര്‍ട്ട് നമ്പര്‍ ,മൊബൈല്‍,ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍,.ആവശ്യമുള്ള സേവനങ്ങളുടെ പേര്, ഇമെയില്‍ വിലാസം, രേഖകളുടെ പകര്‍പ്പുകള്‍ തുടങ്ങിയവയാണ് അപേക്ഷയില്‍ നല്‍കേണ്ടത്. ഇംഗ്ളീഷിലും അറബിയില്‍ ആപേക്ഷിക്കാം. തുടര്‍ന്ന് അപേക്ഷകന് ലഭിക്കുന്ന നിയമോപദേശ നമ്പറും, ജനന തിയതിയും നല്‍കി ആപ്പില്‍ സെര്‍ച്ച് ചെയ്താല്‍ സേവനം ലഭ്യമാകുന്ന രീതിയിലാണ് നടപടി ക്രമങ്ങള്‍.
ദുബൈയെ ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് സിറ്റി ആക്കി മാറ്റുന്നതിന്‍െറ ഭാഗമായി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തുമിന്‍്റെ പ്രഖ്യാപനത്തിന് ചുവടുപിടിച്ചാണ് ദുബൈ എമിഗ്രേഷന്‍ തങ്ങളുടെ സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ വഴിയും ടാബ്ലറ്റുകളിലുടെയും മറ്റും പെതു ജനങ്ങളില്‍ എത്തിക്കാനുള സ്മാര്‍ട്ട് രീതിക്ക് തുടക്കം കുറിച്ചത്.
ദുബൈയിലെ സ്വദേശികള്‍ക്കും സ്ഥിരതാമസക്കാര്‍ക്കും കമ്പനികള്‍ക്കും ഒരേ പോലെ പ്രയോജനപ്പെടുന്ന സ്മാര്‍ട്ട് ആപ്ളിക്കേഷനാണ് ഇത്.ദുബൈ എമിഗ്രേഷന്‍െറ സേവനങ്ങള്‍ എവിടെ വെച്ചും ഉപഭോക്താവിന് അറിയാനും പ്രവര്‍ത്തികമാക്കാനും കഴിയുന്നത് കൊണ്ട് സര്‍വീസ് സെന്‍ററുകളെ സമീപിക്കാതെ തന്നെ പെതുജനങ്ങള്‍ക്ക് അവരുടെ സമയം,പണം,അധ്വാനം എന്നിവ ലാഭിക്കുവാനും തൃപ്തികരമായ സേവനം നിര്‍വഹിക്കാനും കഴിയുന്ന തരത്തിലാണ് ഇതിന്‍െറ പ്രവര്‍ത്തന രീതി .
ഗൂഗ്ള്‍ പ്ളേ, ആപ്പിള്‍ സ്റ്റോര്‍ തുടങ്ങിയ വിവിധ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. രാജ്യത്ത് താമസ വിസയുള്ളവരുടെ എമിറേറ്റ്സ് ഐ.ഡിയുടെ വിവരങ്ങളും ജനന തിയതിയും ആപ്ളിക്കേഷനില്‍ നല്‍കിയാല്‍ ഒരു രഹസ്യ നമ്പര്‍ ഉപഭോക്താവിന് നല്‍കും.
ഇത് ഉപയോഗിച്ച് ജി.ഡി.ആര്‍.എഫ് സേവനങ്ങളെക്കുറിച്ച് അറിയാനും വിവിധ നടപടികള്‍ ക്രമങ്ങള്‍ പുര്‍ത്തീകരിക്കാനും കഴിയും. താമസ വിസയിലുള്ളവര്‍ക്ക് അവരുടെ കുടുംബത്തിന്‍െറ വിസ ശരിയാക്കുന്നതിനും മറ്റും ഇത് സഹായകരമാകും. കമ്പനികള്‍ക്ക് അവരുടെ തൊഴിലാളികളുടെ വിസ ഇടപാടുകള്‍ നിയന്ത്രിക്കാനും കഴിയും. പ്രവേശനാനുമതി പുതുക്കുന്നതിനും റദ്ദാക്കളന്നതിനുമൊപ്പം തൊഴില്‍ മന്ത്രാലയത്തിന് പുതിയ അപേക്ഷകള്‍ നല്‍കാനും ഈ ആപ്പ് വഴി സാധിക്കും. സന്ദര്‍ശക വിസയുടെ അനുമതി, ഓണ്‍ അറൈവല്‍ വിസക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള അനുമതിക്കും ഇത് സഹായകരമാകും. ദുബൈയിലെ സ്ഥാപനങ്ങള്‍ക്ക് വിസയെടുക്കല്‍,വിസ പുതുക്കല്‍,ഒഴിവാക്കല്‍ എന്നിവക്ക് ആപ്പ് പ്രയോജനപ്പെടുത്താം.
പെതു ജനങ്ങള്‍ക്ക് സഹായകരമായ നിരവധി സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ വഴി ലഭ്യമാണ്. താമസ കുടിയേറ്റ വകുപ്പിന്‍െറ സേവന വിഭാഗമായ അമര്‍ സര്‍വീസുകളുടെ നടപടിക്രമങ്ങള്‍,സേവനങ്ങള്‍, താമസകുടിയേറ്റ വിവരങ്ങളുടെ വിശദമായ അറിയിപ്പുകളും വിസ സേവനങ്ങളുടെ ഫീസ് നിരക്കുകളും ഇതില്‍ ലഭ്യമാണ്. സ്ഥാപനവുമായി പെതു ജനങ്ങള്‍ക്ക് ആശയ വിനിമയം നടത്താനുള്ള വിവിധ രീതികളും ഇതില്‍ നിലവില്‍ ഉണ്ട് .
ഈ ആപ്പ് ഉപയേഗിച്ച് രാജ്യത്തേക്കുള്ള പ്രവേശനവും തിരിച്ചുപേക്കും എളുപ്പമാക്കാം . വിമാനത്താവള പ്രവേശന കവാടങ്ങളില്‍ സ്ഥാപിച്ച ഇലക്ട്രോണിക് ഗേറ്റുകളിലുടെ സ്മാര്‍ട്ട് ആപ്പ് ഉപഭോക്താവിന്‍െറ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന പ്രൊഫൈല്‍ വിവരങ്ങളുടെ ബാര്‍കോഡ് ഉപയോഗിച്ച് സ്വയം പഞ്ചു ചെയ്ത് രാജ്യത്തേക്കുള്ള പ്രവേശനവും തിരിച്ച് പോക്കും സാധ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.