ദുബൈ: കാസര്‍കോട് ഹംസ വധക്കേസിലെ മുഖ്യപ്രതി പാകിസ്താന്‍ അബ്ദുറഹ്മാനെ ഹംസയുടെ മകന്‍ നൗഫല്‍ ദുബൈയില്‍ കണ്ടുമുട്ടിയത് തികച്ചും യാദൃശ്ചികമായി. ഞായറാഴ്ച ഉച്ചക്ക് നമസ്കാരത്തിനായി ദേര ഹംരിയ പോര്‍ട്ടിന് സമീപത്തെ പള്ളിയിലത്തെിയതായിരുന്നു നൗഫല്‍. നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് അബ്ദുറഹ്മാന്‍ നടന്നുപോകുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ അടുത്ത് ചെന്ന് പേര് ചോദിച്ചു. അബ്ദുറഹ്മാന്‍ എന്ന് പറഞ്ഞപ്പോള്‍ തന്ത്രപൂര്‍വം പള്ളിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലത്തെിച്ചു. തുടര്‍ന്ന് നൗഫല്‍ ബന്ധുക്കളെ വിവരമറിയിക്കുകയും അവര്‍ സ്ഥലത്തത്തെുകയും ചെയ്തു. അബ്ദുറഹ്മാനെ കണ്ടത്തെിയ വാര്‍ത്തയറിഞ്ഞ് സ്ഥലത്തത്തെിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ആദ്യം അദ്ദേഹം തയാറായില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കൊടുവിലാണ് പ്രതികരിച്ചത്. ഹംസ വധവുമായി ഒരുതരത്തിലും ബന്ധമില്ളെന്ന് അദ്ദേഹം പറഞ്ഞു. ഏതോവിധത്തില്‍ കേസില്‍ പ്രതിയാക്കപ്പെട്ടതാണ്. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നറിയില്ല. ഹംസയുമായി വളരെ അടുത്ത സ്നേഹബന്ധമായിരുന്നു. കഴിഞ്ഞ റമദാനില്‍ പോലും ഹംസയെ സ്വപ്നം കണ്ടു. 1968 മുതല്‍ ദുബൈയിലുണ്ട്. ചെറിയ രീതിയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. പിന്നീട് പൊളിഞ്ഞു. നാട്ടില്‍ വെച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു. അന്നൊക്കെ ഹംസ വളരെയധികം സഹായിച്ചു. വാക്കറിന്‍െറ സഹായത്തോടെയാണ് ഇപ്പോള്‍ നടക്കുന്നത്.
ഹംസ കൊല്ലപ്പെട്ടതിന് ശേഷം ബന്ധുക്കളുമായി ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഇപ്പോള്‍ ഹംസയുടെ മകനെ കണ്ടുമുട്ടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. വധക്കേസില്‍ തന്നെ നാട്ടില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോടതിയുടെ വാറന്‍റ് ഇതുവരെ നേരിട്ട് കൈപ്പറ്റിയിട്ടില്ല. 1992ല്‍ ഉദ്യോഗസ്ഥര്‍ തന്‍െറ സ്റ്റേറ്റ്മെന്‍റ് എടുത്ത് പോയിരുന്നു. ദുബൈയില്‍ തനിക്കെതിരെ കേസൊന്നുമില്ല. സംഭവത്തിന് ശേഷം ഭാര്യക്കും മക്കള്‍ക്കുമൊപ്പം ഇന്ത്യ വിട്ടതാണ്. പിന്നെ അങ്ങോട്ട് പോയിട്ടില്ല. വാറന്‍റുള്ളതുകൊണ്ട് അറസ്റ്റ് ചെയ്യുമെന്ന ഭയമുള്ളതിനാലാണ് പോകാത്തത്. എന്നാല്‍ പല തവണ ഉംറക്ക് പോയിട്ടുണ്ട്. മകന്‍െറ ആശ്രിതവിസയിലാണ് ഇപ്പോള്‍ ദുബൈയില്‍ കഴിയുന്നത്. സ്വന്തമായി വരുമാനമൊന്നുമില്ല. ദൈവാനുഗ്രഹത്താല്‍ നല്ലരീതിയില്‍ ജീവിച്ചുപോകുന്നു. പണ്ട് എന്‍െറ കൂടെ മക്കള്‍ ജീവിച്ചു. ഇപ്പോള്‍ അവരുടെ കൂടെ കഴിയുന്നു. നാട്ടിലത്തെി കോടതിക്ക് മുന്നില്‍ കീഴടങ്ങാന്‍ ആഗ്രഹമുണ്ട്. അതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. എല്ലാം വിധിച്ചത് പോലെ വരും. പള്ളിയില്‍ വന്ന തന്നെ പിടികൂടി തടഞ്ഞുവെച്ചത് ശരിയായില്ല. തനിക്കെതിരെ ഇവിടെ കേസില്ലാത്തതിനാല്‍ പൊലീസിന് കൈമാറിയിട്ട് കാര്യമില്ല. 70 വയസ്സ് പ്രായമുള്ള തന്നെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍റര്‍പോളിന്‍െറ വാണ്ടഡ് ലിസ്റ്റില്‍ ഇപ്പോള്‍ പേരില്ലാത്തിനാല്‍ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിയ ശേഷം അബ്ദുറഹ്മാനെ വിട്ടയച്ചതായി നൗഫല്‍ പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നൗഫല്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.