ദുബൈ: കാഴ്ചയുള്ളവര്‍ക്ക് കാഴ്ച നഷ്ടപ്പെടുമ്പോള്‍ ഇരുട്ടിന് കട്ടികൂടും. അതോടെ ജീവിതവഴി ഇരുള്‍ മുറ്റി അടഞ്ഞുപോകും. കാസര്‍കോട് മംഗല്‍പാടി പുത്തിഗ സ്വദേശി അബ്ദുല്‍ ഹമീദാണ്, 30ാം വയസ്സില്‍ കാഴ്ച ശക്തി നഷ്ടപ്പെട്ട് ജീവിതം മുന്നോട്ടുനീക്കാന്‍ ഇരുട്ടില്‍തപ്പുന്നത്. ദുബൈ ദേരയിലെ റസ്റ്റോറന്‍റില്‍ എട്ടുവര്‍ഷമായി വെയിറ്ററായി ജോലിചെയ്തുവരികയായിരുന്നു ഹമീദ്. ഒരു വര്‍ഷം മുമ്പാണ് കാഴ്ചക്ക് മങ്ങല്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. ഇപ്പോള്‍ എട്ടു മാസത്തോളമായി കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ആറ് മാസംമുമ്പ് നാട്ടില്‍് പോയി മധുര അരവിന്ദ് ആശുപത്രിയില്‍ ചികിത്സ നടത്തി. കണ്ണിന്‍്റെ ഞരമ്പുകള്‍ക്ക് ബലക്ഷയം സംഭവിച്ചതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വിദഗ്ധ ചികിത്സ നല്‍കിയാല്‍ ഒരു പക്ഷെ കാഴ്ച തിരിച്ചുകിട്ടുമെന്ന് അവര്‍ പ്രത്യാശ നല്‍കുന്നു. വലിയ കുടുംബത്തിന്‍െറ ഏക അത്താണിയായ ഹമീദ് ചികിത്സയുടെ ഭാരിച്ച ചെലവിനെകുറിച്ച് ചിന്തിക്കാന്‍പോലും അശക്തനാണ്.
ചെറുപ്പത്തിലെ പിതാവ് നഷ്ടപ്പെട്ട ഹമീദ് ഭാര്യയും രണ്ടുവയസ്സായ മകനും കൂടാതെ പ്രായമായ ഉമ്മയും നാല് സഹോദരിമാരും രണ്ട് സഹോദരന്‍മാരുമടങ്ങുന്ന വലിയ കുടുംബത്തിന്‍്റെ ഏക ആശ്രയമാണ്.
വിവാഹപ്രായം കഴിഞ്ഞരണ്ടു സഹോദരിമാരുടെ ഭാവി ഹമീദിനെ വല്ലാതെ അസ്വസ്ഥനാക്കുന്നു. പ്ളസ്ടുവിന് പഠിച്ചുകൊണ്ടിരിക്കുന്ന ഇളയ സഹോദരന്‍ പഠനം നിര്‍ത്തി ചെറിയ ജോലികള്‍ ചെയ്തു കുടുംബത്തിന് താങ്ങാകുന്നു. ചികിത്സക്കായി നാട്ടിലേക്കു പോയ ഹമീദ് വിസ തീരും മുമ്പായി തിരിച്ചത്തെി. കാഴ്ച ഏതാണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടു കഴിഞ്ഞതിനാല്‍ സ്വന്തം കാര്യങ്ങള്‍ക്കുപോലും പര സഹായം കൂടിയേ തീരൂ. നാട്ടുകാരായ സുഹൃത്തുക്കളോടൊപ്പമാണ് താമസം. ജോലിയില്‍ തുടരാന്‍ സാധ്യമല്ലാത്തതിനാല്‍ വിസ റദ്ദാക്കി നാട്ടിലേക്ക് തിരിക്കുകയാണ് ഹമീദ്. നാട്ടിലത്തെി ചികിത്സ തുടരണമെന്ന് ആഗ്രഹമുണ്ട്. ആയുര്‍വേദ ചികിത്സയെക്കുറിച്ചും ആലോചനയുണ്ട്.
അപ്പോഴും ഭാവി ഒരു വലിയ ചോദ്യ ചിഹ്നമാണ്. ഭാര്യയുടെ തുടര്‍ച്ചയായ ഫോണ്‍ വിളികള്‍ക്ക് എന്തു മറുപടി പറയെണമെന്നറിയാതെ നിസ്സഹായനായി മൗനത്തിലാണ് ഹമീദ് പലപ്പോഴും. ചികിത്സക്കായി നാട്ടിലത്തെിയപ്പോള്‍ മങ്ങിയ കാഴ്ചയില്‍ കണ്ട മകന്‍െറ മുഖം ഇനിയെന്ന് കണ്‍ നിറയെ കാണുമെന്ന നെടുവീര്‍പ്പില്‍ കുതിര്‍ന്ന ചോദ്യം ആരെയും വേദനപ്പിക്കും. കാണാന്‍ വന്നവരോട് തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് മാത്രം ആവശ്യപ്പെടുന്ന ഹമീദ്, പടച്ചവന്‍ എടുത്തത് അവന്‍ തന്നെ തിരിച്ചു തരുമെന്ന പ്രത്യാശയുടെ പ്രാര്‍ത്ഥനയിലാണ്.
വിസ റദ്ദാക്കി ഹമീദ് ഈ ആഴ്ച നാട്ടിലേക്ക് തിരിക്കുകയാണ്. പ്രാര്‍ഥനകളോടൊപ്പം ഹമീദിന്‍െറ ചികിത്സക്കും കുടുംബത്തിന്‍െറ ജീവിതത്തിനും വലിയ കൈത്താങ്ങ് ആവശ്യമായുണ്ട്. കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ടിരുന്ന കാഴ്ചകളെയും കുടുംബ മിത്രാദികളെയും ഇനിയും തെളിമയാര്‍ന്ന് കാണാനാകൂ. ഹമീദിനെ 056 6186811, 0568198563 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.