സൗദി സ്വദേശി സാലിം ബിൻ സാലിഹ്​ അൽ ജുഹാനി സാഹസിക യാത്രക്കിടെ അബൂദബിയിൽ എത്തിയപ്പോൾ

2000 കിലോമീറ്റർ സൈക്കിളിൽ : ഐക്യ സ​ന്ദേശവുമായി സൗദി സൈക്ലിസ്​റ്റ്​ യു.എ.ഇയിൽ

ദുബൈ: 'നമ്മുടെ ഗൾഫ്​ ഒന്നാണ്​' എന്ന സന്ദേശവുമായി സൗദി പൗരനായ സൈക്ലിസ്​റ്റ്​ ആരംഭിച്ച ജി.സി.സി രാജ്യയാത്ര യു.എ.ഇയിൽ.സൗദി യാംബൂ സ്വദേശിയായ സാലിം ബിൻ സാലിഹ്​ അൽ ജുഹാനിയാണ്​ (50) കൊടുംചൂടിൽ മരുഭൂമികൾ മുറിച്ചുകടന്ന്​ സാഹസിക യാത്രക്കിറങ്ങിയത്​. യാംബുവിൽ നിന്ന്​ കഴിഞ്ഞമാസം 21ന്​ ആരംഭിച്ച സൈക്കിൾ യാത്ര രണ്ടായിരം കിലോമീറ്റർ പിന്നിട്ടു.

ഗൾഫ്​ രാജ്യങ്ങളിൽ ചൂട്​ കൂടിയതിനാൽ യാത്ര സാഹസികമാണെന്ന്​ അറിഞ്ഞാണ്​ ഈ ഉദ്യമം​. ഒരോയിടത്തും പ്രാദേശിക ബന്ധങ്ങൾ ഉപയോഗപ്പെടുത്തി വിശ്രമിക്കുകയും മറ്റു സഹായങ്ങൾ തേടുകയും ചെയ്യുന്നതാണ്​ രീതി. എല്ലാ രാജ്യങ്ങളുടെയും തലസ്​ഥാന നഗരികൾ കടന്നുപോകുന്ന രീതിയിലാണ്​ യാത്ര​.

യാംബുവിൽ നിന്ന്​ സൗദി തലസ്​ഥാനമായ റിയാദ്​ വഴി അബൂദബിയിലെത്തിയ ഇദ്ദേഹം അടുത്ത ദിവസങ്ങളിൽ ദുബൈയിലെത്തും.

ഒരേ സംസ്​കാരവും ജീവിതവുമുള്ള ഗൾഫ്​ രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഉൗഷ്​മള ബന്ധങ്ങൾ രൂപപ്പെടാനും ഐക്യം സുദൃഢമാകാനുമുള്ള ആഗ്രഹമാണ്​ യാത്രയിലൂടെ സാലിം പങ്കുവെക്കുന്നത്​. എല്ലാ തലസ്​ഥാന നഗരികളും പിന്നിടാൻ ഇനിയും ആയിരക്കണക്കിന്​ കിലോമീറ്ററുകൾ താണ്ടണം​.

എന്നാൽ, കോവിഡ്​ നിയന്ത്രണങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും തനിക്ക്​ പ്രവേശനം അനുവദിക്കുമോ എന്നതിൽ ഇദ്ദേഹത്തിന്​ ആശങ്കയുണ്ട്​. എങ്കിലും മുന്നോട്ടുപോകാനാണ്​ തീരുമാനം.

കഴിഞ്ഞ മൂന്നു വർഷമാണ്​ സൈക്ലിങ്ങിൽ ദീർഘയാത്രകൾ ചെയ്​തത്​. സൗദിയിൽ നിരവധി യാത്രകളിൽ പങ്കാളിയായ ഇദ്ദേഹം ആദ്യമായാണ്​ അതിർത്തി കടന്ന്​ സഞ്ചരിക്കുന്നത്​​. സൗദി മുഴുവൻ സഞ്ചരിച്ച 3600 കിലോമീറ്റർ നീണ്ട യാത്രയാണ്​ ഇക്കൂട്ടത്തിലെ ഏറ്റവും വലുത്​. യാത്രകളുടെ ഫോ​ട്ടോകളും വിഡിയോകളും ത​െൻറ ട്വിറ്റർ അക്കൗണ്ടിലൂടെ ഓരോ ദിവസും പുറത്തുവിടുന്നുണ്ട്​. വിവിധ ദേശക്കാരായ സൈക്ലിങ്​ പ്രേമികൾ നല്ല പ്രോത്സാഹനമാണ്​ സാലിമിന്​ നൽകുന്നത്​.ദുബൈയിലെത്തുന്ന ഇദ്ദേഹത്തിന്​ മലയാളി റൈഡേഴ്സ്​ കൂട്ടായ്​മയായ കേരള റൈഡേഴ്​സ്​ യു.എ.ഇ സ്വീകരണം നൽകും​.

Tags:    
News Summary - 2000 km cycle: Saudi cyclist in UAE with a united message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.