ഷാർജയിൽ കനത്ത മഴയിൽ റോഡിൽ കുടുങ്ങിയ കാർ റിക്കവറി വാൻ ഉപയോഗിച്ച്
കൊണ്ടുപോകുന്നു
ഷാർജ: ന്യൂനമർദത്തെ തുടർന്നുണ്ടായ അതിശക്തമായ മഴയുടെ ആഘാതങ്ങൾ നേരിടാൻ സമഗ്രമായ പ്രവർത്തന പദ്ധതിയുമായി ഷാർജ മുനിസിപ്പാലിറ്റി. കാലാവസ്ഥയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ വേഗത്തിലുള്ള പ്രതികരണം ഉറപ്പുവരുത്താനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. മഴയിൽ കുടുങ്ങിയ വാഹനങ്ങൾ നീക്കം ചെയ്യാനായി 20 റിക്കവറി വാഹനങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
അതിശക്തമായ മഴയിൽ ഷാർജയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുകയാണ്. റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗത തടസ്സവും രൂക്ഷമാണ്. നിരവധി വാഹനങ്ങളാണ് വെള്ളത്തിൽ അകപ്പെട്ടിരിക്കുന്നത്. ഇവ അടിയന്തരമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് നീക്കം ചെയ്യാൻ റിക്കവറി വാഹനങ്ങളുടെ സഹായം തേടാം.
ജനങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കുക, ഗതാഗത നീക്കം സുഗമമാക്കുക, ട്രാഫിക് കുരുക്ക് കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് റിക്കവറി വാഹനങ്ങൾ കൂടുതലായി രംഗത്തിറക്കിയിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും രക്ഷാ പ്രവർത്തകരുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.