ദുബൈ: ലോകം ഉറ്റുനോക്കുന്ന എക്സ്പോ 2020 മാമാങ്കത്തിന് ഇനി കൃത്യം രണ്ടു വര്‍ഷം. 730 ദിനങ്ങള്‍ . ആറുമാസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ 2020 ഒക്ടോബര്‍ 20 മുതൽ 2021 ഏപ്രില്‍ 10 വരെ ലോകത്തെ വിസ്മയപ്പെടുത്തും. രണ്ടു വര്‍ഷത്തെ കൗണ്ട് ഡൗൺ പരിപാടികൾക്ക് ശനിയാഴ്ച തുടക്കമായി. ഡൗൺടൗണിലെ ജലധാരയിലും ലോകോത്തര കെട്ടിടമായ ബുര്‍ജ് ഖലീഫയിലും പ്രത്യേക ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെയാണ് വിളംബരം നടത്തിയത്. പ്രത്യേക ജലധാരാ നൃത്തവും ബുര്‍ജ് ഖലീഫക്ക് മേല്‍ എക്സ്പോ വിളംബരം ചെയ്തുള്ള പ്രകാശ വര്‍ണ്ണ വിസ്മയങ്ങളും വീക്ഷിക്കാന്‍ ആയിരകണക്കിന് ആളുകൾ എത്തി. വര്‍ണ ദീപ പ്രഭയിലുള്ള ജല നൃത്തത്തിന് ചുവടുപിടിച്ച് ബുര്‍ജ് ഖലീഫ മിന്നിത്തിളങ്ങിയപ്പോള്‍ ജനസഹസ്രം കരഘോഷം മുഴക്കി. എക്സ്പോയുടെ ലോഗോയും പ്രധാന ആകര്‍ഷണങ്ങളും ബുര്‍ജ് ഖലീഫക്ക് മേല്‍ മിന്നി മറഞ്ഞു. എക്സ്പോയിൽ 2.5 കോടിയിലേറെ സന്ദർശകർ എത്തുമെന്നു പ്രതീക്ഷിക്കുന്നു. ഇതിൽ 70 ശതമാനംപേരും വിദേശരാജ്യങ്ങളിൽ നിന്നായിരിക്കും. 166 വർഷം നീണ്ട എക്സ്പോ ചരിത്രത്തിൽ ഉൽകൃഷ്ട അധ്യായമാകും ദുബൈയിൽ എന്നാണ് പ്രതീക്ഷ. ഇതിനു മുന്നോടിയായി 12,100 കോടി ദിർഹമിെൻറ പദ്ധതികൾ പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.