റാസല്‍ഖൈമ: ഈ വര്‍ഷം ആദ്യപാദത്തില്‍ 1839 കമ്പനികളെ ആകർഷിച്ച റാക് ഇക്കണോമിക് സോണില്‍ (റാകിസ്) രണ്ടാം പാദത്തില്‍ 1500ലേറെ പുതിയ സംരംഭകർകൂടി എത്തിയതായി റാകിസ് സി.ഇ.ഒ റാമി ജല്ലാദ്. ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനം വരെ 132 ശതമാനം വളര്‍ച്ചയാണ് മേഖലയിൽ കൈവരിച്ചത്. യു.എ.ഇയുടെ ബിസിനസ് വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന റാകിസിന്റെ പങ്കിനെ ഉറപ്പിക്കുന്നതാണ് ഈ നേട്ടം. നിക്ഷേപസൗഹൃദാന്തരീക്ഷവും പുരോഗമന സമീപനവും വ്യവസായ-വാണിജ്യ പരിഹാരങ്ങളും ഉറപ്പുനല്‍കുന്നതാണ് റാകിസിന്റെ പ്രധാന ആകര്‍ഷണം.
പൊതുവ്യാപാരം, ഇ-കോമേഴ്സ് മുതല്‍ മാധ്യമങ്ങള്‍, സേവനങ്ങള്‍, ഉല്പാദനം തുടങ്ങി വിവിധ മേഖലകളിലെ വളര്‍ച്ച ലക്ഷ്യമിടുന്ന ആഗോള സംരംഭകര്‍ക്കായി സമഗ്രവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്ന കാഴ്ചപ്പാടുകളാണ് റാകിസിനെ നയിക്കുന്നതെന്നും റാമി ജല്ലാദ് തുടര്‍ന്നു. ഇന്ത്യ, പാകിസ്താന്, യു.കെ, ഈജിപ്ത്, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളില്നിന്നുള്ളവരെയാണ് കൂടുതലായും റാകിസ് ആകര്‍ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.