ഉ​ദ്യോ​ഗ​സ്ഥ​ർ വേ​ട്ട​യാ​ട​ൽ ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ന്നു

1400 അനധികൃത വേട്ടയാടൽ ഉപകരണങ്ങൾ പിടിച്ചെടുത്തു

ഷാ​ര്‍ജ: ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ള്‍ വി​രു​ന്നു​വ​രു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി അ​വ​യു​ടെ സു​ര​ക്ഷ മു​ന്‍നി​ർ​ത്തി ഷാ​ര്‍ജ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1400 അ​ന​ധി​കൃ​ത വേ​ട്ട​യാ​ട​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. സ​മാ​ന​മാ​യ ശ​ബ്​​ദം പു​റ​പ്പെ​ടു​വി​ച്ചാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ​ക്ഷി​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന​ത്. വ​ന്‍തോ​തി​ല്‍ പ​ക്ഷി​ക​ളെ വേ​ട്ട​യാ​ടാ​ന്‍ ഈ ​രീ​തി ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ത് മു​ന്നി​ല്‍ക​ണ്ടാ​ണ് വി​രു​ന്നു​കാ​രാ​യ പ​ക്ഷി​ക​ള്‍ വ​രു​ന്ന​തി​ന് മു​മ്പ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

2020ൽ ​ഇ​തേ കാ​ല​യ​ള​വി​ൽ 1265 ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​നേ​ക്കാ​ൾ 195 കൂ​ടു​ത​ൽ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ക​ണ്ടെ​ത്തി​യ​ത്. ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളെ വേ​ട്ട​യാ​ടു​ന്ന​ത്​ ചെ​റു​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും ഇ.​പി‌.​എ‌.​എ ന​ട​ത്തു​ന്നു. നി​രോ​ധി​ത പ​ക്ഷി ശ​ബ്‌​ദ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ൽ വെ​ല്ലു​വി​ളി​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നും നി​യ​മ​വി​രു​ദ്ധ​മാ​യ വേ​ട്ട​യാ​ട​ലി​നെ ഇ​ല്ലാ​താ​ക്കു​ന്ന​തി​നും ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് ഇ.​പി.​എ.​എ ചെ​യ​ർ​പേ​ഴ്‌​സ​ൻ ഹ​ന സൈ​ഫ് അ​ൽ സു​വൈ​ദി പ​റ​ഞ്ഞു.

Tags:    
News Summary - 1400 illegal hunting equipment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.