റോഡ്​ കാലിയായ ലോക്​ഡൗൺ കാലത്ത് മരിച്ചത്​ 12 ഡെലിവറി ബോയ്​സ്​

ദുബൈ: വാഹനങ്ങൾക്ക്​ രാത്രിയാത്ര നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന അണുനശീകരണ സമയത്ത് ദുബൈയിൽ​ അപകടത്തിൽ മരിച്ചത്​ 12 ഡെലിവെറി ബോയ്​സാണെന്ന്​ പൊലീസ്​. മറ്റു​ വാഹനങ്ങളില്ലാതിരുന്ന ഈ സമയത്തെ അപകടങ്ങൾ അശ്രദ്ധയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പൊലീസ്​ പറഞ്ഞു. റോഡ്​ സേഫ്​റ്റി ഫോറത്തിൽ സംസാരിക്കവെയാണ്​ കാപ്​റ്റൻ സാലിം അൽ അമീമി ഇക്കാര്യം സൂചിപ്പിച്ചത്​.

ഡെലിവറി ഡ്രൈവർമാർക്ക്​ പ്രത്യേക ലൈസൻസ്​ ഏർപ്പെടുത്തുന്നതിനെ കുറിച്ച്​ ആലോചിക്കാൻ പൊലീസിനെ ഇത്​ പ്രേരിപ്പിക്കുന്നു. സ്​ഥാപന ഉടമകളുടെ ലാഭക്കൊതിയാണ്​ ഡെലിവറി ജീവനക്കാർക്ക്​ ഇത്തരത്തിൽ സമ്മർദം കൂടാൻ കാരണം. എത്രയുംവേഗത്തിൽ സാധനങ്ങൾ എത്തിക്കാൻ സ്​ഥാപന ഉടമകൾ ജീവനക്കാരിൽ സമ്മർദം ചെലുത്തുന്നു. ഇരുചക്ര വാഹനങ്ങളിൽ വലിയ ബാഗുകൾ വെക്കുന്നതും അപകടത്തിലേക്ക്​ നയിക്കുന്നു. പണത്തിന്​ വേണ്ടി സുരക്ഷയെ അവഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോക്​ഡൗണിനെ തുടർന്ന്​ രാത്രി സമയങ്ങളിൽ മറ്റു വാഹനങ്ങൾക്ക്​ വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും ഡെലിവറി വാഹനങ്ങൾക്ക്​ അനുമതി നൽകിയിരുന്നു. ഈ സമയത്തുണ്ടായ അപകടങ്ങളിലാണ്​ 12 പേർ മരിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.