വരുന്നു 6G

ദു​ബൈ: മൊ​ബൈ​ലി​െ​ൻ​റ ആ​റാം ത​ല​മു​റ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ്​ ലോ​കം. 5Gയി​ൽ നി​ന്ന്​ 6Gയി​ലേ​ക്കു​ള്ള ഗ​വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്​ ഇ​ത്തി​സാ​ലാ​ത്ത്. സ്​​പെ​യി​നി​ലെ ബാ​ഴ്​​സ​ലോ​ണ​യി​ൽ ന​ട​ക്കു​ന്ന മൊ​ബൈ വേ​ൾ​ഡ്​ കോ​ൺ​ഗ്ര​സി​ലാ​ണ്​ ഇ​ത്തി​സാ​ലാ​ത്ത്​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

സാ​​ങ്കേ​തി​ക രം​ഗ​ത്ത്​ എ​ന്നും ഒ​രു​ചു​വ​ട്​ മു​ന്നി​ൽ നി​ൽ​ക്കു​ന്ന യു.​എ.​ഇ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ 99 ശ​ത​മാ​നം 5G സേ​വ​നം ല​ഭ്യ​മാ​ക്കി​യ രാ​ജ്യ​മാ​ണ്. അ​തി​നാ​ല, 6Gയി​ലേ​ക്കു​ള്ള യാ​ത്ര​ക്ക്​ അ​ധി​ക ദൂ​ര​മു​ണ്ടാ​കി​ല്ല എ​ന്ന്​ പ്ര​തീ​ക്ഷി​ക്കാം.

6 G സേ​വ​ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ ഗ​വേ​ഷ​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യാ​ണെ​ന്ന് ഇ​ത്തി​സാ​ലാ​ത്ത് ചീ​ഫ് ടെ​ക്നോ​ള​ജി ഓ​ഫീ​സ​ർ ഹൈ​സം അ​ബ്​​ദു​റ​സാ​ഖ് പ​റ​ഞ്ഞു. അ​ടു​ത്ത​ത​ല​മു​റ​യി​ലേ​ക്കു​ള്ള മാ​റ്റം മു​ൻ​കൂ​ട്ടി​ക​ണ്ടാ​ണ് 5G ഒ​രു​ക്കി​യി​രു​ന്ന​ത്. ഒ​രു ശാ​സ്ത്ര​ക​ഥ യാ​ഥാ​ത്ഥ​മാ​കു​ന്ന​തി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ സി​ക്സ് ജി ​യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഇ​ത്തി​സ​ലാ​ത്ത് അ​വ​കാ​ശ​പ്പെ​ട്ടു.

സി​ക്സ്ജി സേ​വ​ന​ങ്ങ​ൾ എ​ന്തൊ​ക്കെ എ​ന്ന് അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ മാ​ന​ദ​ണ്ഡം കൊ​ണ്ടു​വ​രു​ന്ന​താ​യി​രി​ക്കും ഈ​രം​ഗ​ത്ത് ആ​ദ്യ​പ​ടി. അ​തി​വേ​ഗം ച​ലി​ക്കു​ന്ന 5Gയി​ൽ നി​ന്ന്​ 6Gയി​ലേ​ക്കു​ള്ള മാ​റ്റം ആ​കാം​ക്ഷാ പൂ​ർ​വം കാ​ത്തി​രി​ക്കു​ക​യാ​ണ്​ ലോ​കം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.