വിമാനത്താവളത്തിൽ കുടുങ്ങിയവരെ ഹോട്ടലിലേക്ക്​ മാറ്റി

ദുബൈ: കണക്ഷൻ വിമാനത്തിൽ ദുബൈയിലെത്തി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ളവരെ ഹോട്ടലുകളിലേക്ക്​ മാറ്റി. ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റി​​െൻറയും കേരള സർക്കാരി​​െൻറയും ഇടപെടലി​​െൻറ ഫലമായി ദുബൈ എമിറേറ്റ്​സ്​ അധികൃതരാണ്​ ഇവർക്ക്​ ഹോട്ടൽ സൗകര്യമൊരുക്കിയത്​. പോർച്ചുഗലിൽ നിന്നെത്തിയ തിരുവനന്തപുരം കരിങ്കുളം പുതിയതുറ സ്വദേശി ജാക്സൻ, ഇരട്ട സഹോദരൻ ബെൻസൻ, റഷ്യയിലേക്ക് പുറപ്പെട്ട എറണാകുളം സ്വദേശി രാജു, യുറോപ്പിൽ നിന്ന് നാട്ടിലേക്ക് തിരിച്ച അരുൺ, ജോസ് എന്നിവരാണ്​ ദുബൈയിൽ കുടുങ്ങിയത്​.
വ്യാഴാഴ്​ചയും വിമാനത്താവളത്തിൽ കിടന്നുറങ്ങിയ ഇവരെ വെള്ളിയാഴ്​ച രാവിലെയോടെ​ ഹോട്ടലുകളിലേക്ക്​ മാറ്റി​.

News Summary - uae flight malayalees-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.