file photo

സ്വദേശിവത്കരണം; മൊബൈൽ കടകളിൽ വീണ്ടും പരിശോധന ശക്തമാക്കുന്നു

റിയാദ്: മൊബൈൽ ഫോൺ വിൽപന, അറ്റകുറ്റപ്പണി എന്നിവ നടത്തുന്ന കടകളിൽ ഏർപ്പെടുത്തിയ സൗദിവത്കരണം പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് തൊഴിൽ വകുപ്പ് വീണ്ടും മുന്നറിയിപ്പ് നൽകി. സൗദിവത്കരണത്തെ തകർക്കാൻ ശ്രമിക്കുന്നവരെയും വിദേശികൾ ജോലി ചെയ്യുന്ന സ്​ഥാപനങ്ങളെയും കണ്ടെത്താൻ പരിശോധന ശക്തമാക്കാനും അധികൃതർ തീരുമാനിച്ചു. ആഭ്യന്തരം, വാണിജ്യം, തദ്ദേശം, വാർത്താ വിനിമയം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ എല്ലാ ഭാഗങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് തൊഴിൽ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹീം ശാഫി അറിയിച്ചു. സൗദി യുവതി, യുവാക്കൾക്ക് ഈ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനാണ് നൂറു ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയത്. എന്നാൽ, ഇത് അട്ടിമറിച്ച് നിയമലംഘനം നടത്തുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും ടെലിഫോൺ മേഖല ഏറ്റവും പ്രധാന്യമേറിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിൽ വിപണിയിൽ നിരന്തര പരിശോധന നടത്താൻ തന്നെയാണ് അധികൃതരുടെ തീരുമാനം.

സെപ്റ്റംബർ മുതൽ മൊബൈൽ കടകളിൽ വിദേശികൾക്ക് ജോലി ചെയ്യാൻ പറ്റില്ലെങ്കിലും സ്വദേശികളുടെ സഹായത്തോടെ ഒളിഞ്ഞും തെളിഞ്ഞും പലരും ഇപ്പോഴും ജോലിയിൽ തുടരുകയും സ്​ഥാപനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. സ്വദേശികൾക്ക് കിട്ടേണ്ട തൊഴിലവസരങ്ങൾ ഈ രീതിയിൽ ഇല്ലാതാക്കുന്നത് ശക്തമായി നേരിടുമെന്നും അദ്ദേഹം താക്കീത് നൽകി. മൊബൈൽ കടകളിൽ വിദേശികൾ ജോലി ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ തൊഴിൽ വകുപ്പിെൻറ ടോൾ ഫ്രീ നമ്പറായ 19911ൽ വിളിച്ചറിയക്കണമെന്ന് തൊഴിൽ മന്ത്രാലയം പ്രസ്​താവനയിൽ ആവശ്യപ്പെട്ടു. വിപണിയെ ശുദ്ധീകരിക്കാൻ പൊതുസമൂഹത്തിെൻറ പിന്തുണ ആവശ്യമാണെന്നും സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. നിയമലംഘകരെ കണ്ടെത്താനും മൊബൈൽ ഫോൺ വിൽപന രംഗത്തു നിന്ന് വിദേശികളെ പൂർണമായി ഇല്ലാതാക്കാനും വരും ദിവസങ്ങളിൽ ശക്തമായ പരിശോധന നടത്താനാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു. 
 

Tags:    
News Summary - 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.