ജിദ്ദ: നജ്‌റാനും അബഹയും ജുബൈലും കീഴടക്കിയ രുചിപ്പടയോട്ടം ഇനി കടൽനഗരമായ ജിദ്ദയിലേക്ക്. ഗൾഫ് മാധ്യമം ഒരുക്കുന്ന 'വിജയ് ദം ദം ബിരിയാണി' മാമാങ്കത്തിന്റെ ആവേശകരമായ മെഗാ റോഡ് ഷോ ഫെബ്രുവരി 12 വ്യാഴാഴ്ച ജിദ്ദയിൽ അരങ്ങേറും. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്ത അവതാരകനും ഫുഡ് വ്‌ളോഗറുമായ രാജ് കലേഷ് (കല്ലു) മുഖ്യാതിഥിയായി എത്തുന്നതോടെ ജിദ്ദയിലെ പ്രവാസി മലയാളി കുടുംബങ്ങൾക്ക് അത്യാവേശകരമായ ഒരു സന്ധ്യയാകും സമ്മാനിക്കപ്പെടുക.
നേരത്തെ മത്സരത്തിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കായി നടത്തുന്ന 'ലാറ്ററൽ എൻട്രി' മത്സരമാണ് റോഡ് ഷോയുടെ പ്രധാന ആകർഷണം. ഇതിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് മറ്റ് കടമ്പകളില്ലാതെ നേരിട്ട് സെമി ഫൈനലിലേക്ക് പ്രവേശിക്കാനുള്ള 'ഗോൾഡൻ ടിക്കറ്റ്' സ്വന്തമാക്കാം. ബിരിയാണി പ്രദർശനത്തിനൊപ്പം തന്നെ കുടുംബങ്ങൾക്കായി ഫാമിലി ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് വിജയ് മസാലയുടെ ആകർഷകമായ ഗിഫ്റ്റ് ഹാംപറുകളും മറ്റ് നിരവധി സമ്മാനങ്ങളും നേടാൻ അവസരമുണ്ടാകും.
രുചി വൈവിധ്യത്തിനൊപ്പം വിവിധ കലാപരിപാടികളും കോർത്തിണക്കിക്കൊണ്ടാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്. ഏപ്രിലിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നടക്കുന്ന സെമി ഫൈനലിലേക്കും മെയ് മാസത്തിൽ റിയാദിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്കുമുള്ള ജിദ്ദയിലെ പ്രതിഭകളെ കണ്ടെത്താനാണ് ഈ റോഡ് ഷോ ലക്ഷ്യമിടുന്നത്. പ്രശസ്ത ഷെഫ് സുരേഷ് പിള്ള, മലബാറിന്റെ രുചി മഹാറാണി ആബിദ റഷീദ്, ഫുഡ് വ്‌ളോഗർ രാജ് കലേഷ് എന്നിവർ പങ്കെടുക്കുന്ന ഫിനാലെയിൽ 40,000 റിയാൽ ക്യാഷ് പ്രൈസ് ഉൾപ്പെടെ ആകെ 50,000 റിയാലിന്റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി 0573728259 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.