ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൈകോർത്ത് ഇന്ത്യ; ജിദ്ദ ‘അൽ ഊല’ ഫെസ്റ്റിവലിൽ ഇന്ത്യൻ പവലിയൻ ശ്രദ്ധേയമായി

ജിദ്ദ: അൽ ഊല വുമൻസ് വെൽഫെയർ സൊസൈറ്റി ജിദ്ദ പാർക്ക് ഹയാത്തിൽ സംഘടിപ്പിച്ച പത്താമത് ‘എ കപ്പ് ഫോർ എ ഗുഡ് കോസ്’ എന്ന വാർഷിക ജീവകാരുണ്യ മേളയിൽ ഇന്ത്യൻ പവലിയൻ സന്ദർശകരുടെ ശ്രദ്ധയാകർഷിച്ചു. ഫെബ്രുവരി അഞ്ച് മുതൽ ഏഴ് വരെ നടന്ന ചടങ്ങിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ പങ്കാളിത്തം ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ജീവകാരുണ്യ പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്നതായിരുന്നു.

ഇന്ത്യൻ കോൺസുലേറ്റ് സ്പൗസസ് അസോസിയേഷൻ പ്രസിഡന്റ് ഫഹ്മിന ഖാത്തൂണിന്റെ നേതൃത്വത്തിൽ ഒരുക്കിയ പവലിയനിൽ പരമ്പരാഗത കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങൾ എന്നിവ പ്രദർശിപ്പിച്ചു. മേളയുടെ മൂന്ന് ദിവസങ്ങളിലും സന്ദർശകരുടെ വൻതിരക്കാണ് ഇന്ത്യൻ പവലിയനിൽ അനുഭവപ്പെട്ടത്. ഉദ്ഘാടന ദിവസം കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ചടങ്ങിൽ സംബന്ധിക്കുകയും സംഘാടകരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പരിപാടികൾക്ക് കോൺസുലേറ്റിന്റെ പൂർണ പിന്തുണ അദ്ദേഹം ഉറപ്പുനൽകി. മേളയുടെ ഭാഗമായി നടന്ന യുവകലാകാരന്മാരുടെ സാംസ്കാരിക പ്രകടനങ്ങൾ ഇന്ത്യയുടെ കലാവൈഭവം വിളിച്ചോതുന്നതായിരുന്നു. സാംസ്കാരിക വിനിമയത്തിലൂടെ പരസ്പര ധാരണയും സൗഹൃദവും വളർത്താൻ ഇത്തരം പങ്കാളിത്തങ്ങൾ സഹായിക്കുമെന്ന് കോൺസുലേറ്റ് വാർത്തകുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Indian pavilion stands out at Jeddah 'Al Oola' Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.