സയോൺ സംഘടിപ്പിച്ച ‘സ്നേഹസാന്ത്വനം 2025’ പരിപാടിയിൽ രഞ്ജിനി ജോസും ബൽറാമും പാടുന്നു

‘സയോൺ സ്നേഹസാന്ത്വനം’ സംഘടിപ്പിച്ചു

ദമ്മാം: കാൻസർ രോഗികളെ സഹായിക്കുന്ന പദ്ധതിയുടെ ഭാഗമായി സയോൺ സംഘടിപ്പിച്ച ‘സ്നേഹസാന്ത്വനം 2025’ കാണികൾക്ക് മനോഹരമായ വിരുന്നായി മാറി. സെയ്ഹാത്തിലെ ഡിൽമൺ റിസോർട്ടിൽ നടന്ന ചടങ്ങ്​ ഇന്ത്യൻ സ്കൂളുകളുടെ ബോർഡ് അംഗം അൻവർ സാദത്ത്‌ തിരിതെളിയിച്ച് ഉദ്‌ഘാടനം ചെയ്തു. ഈ വർഷത്തെ സയോൺ വിഷൻ ഫോർ ലൈഫ് അവാർഡ് മുഹമ്മദ് കുട്ടിക്കും ഗുരുശ്രേഷ്ഠ അവാർഡ് ബിജു ഡാനിയേലിനും മീഡിയ എക്സലൻസ് അവാർഡ് സാജിദ് ആറാട്ടുപുഴക്കും ബിസിനസ്​ എക്സലൻസ് അവാർഡ് ജേക്കബ് തോമസിനും കൾചറൽ എക്സലൻസ് അവാർഡ് ജേക്കബ് ഉതുപ്പിനും സമ്മാനിച്ചു.

ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസ്, ബൽറാം, നബീൽ കൊണ്ടോട്ടി, കിഴക്കൻ പ്രവിശ്യയിലെ ഗായകരായ മീനു അനൂപ്, സൗജന്യ ശ്രീകുമാർ, ഐറിസ് എൽമ ലിജു, ഗൗരി നന്ദ, പ്രിൻസ് ജോർജ്, ലിഡിയ, കല്യാണി ബിനു, സൗപർണിക അനിൽ എന്നിവർ അണിനിരന്ന സംഗീത സന്ധ്യ അരങ്ങേറി. കൃതിമുഖ സ്കൂൾ ഓഫ് ഡാൻസ്, വരലക്ഷ്മി നൃത്തലായ, ടീം ത്രീ ഡി, സയോൺ അംഗങ്ങൾ എന്നിവർ അവതരിപ്പിച്ച നൃത്തങ്ങളും സൗഗന്ത് അനിൽ അവതരിപ്പിച്ച വയലിൻ ഫ്യൂഷനും സദസിന്​ ഹരം പകർന്നു.

നാടൻ വിഭവങ്ങളുടെ രുചിക്കൂട്ടുമായി ക്രമീകരിച്ച തട്ടുകടയും കുട്ടികളുടെ പ്രിയപ്പെട്ട ചിൽഡ്രൻ സ് സ്​റ്റാളും സ്വീറ്റ്‌സ് കോർണറും എല്ലാം ഒരു കാർണിവൽ പ്രതീതി സമ്മാനിച്ചു. ഡോ. അജി വർഗീസ്, ഡോ. റാമിയ രാജേന്ദ്രൻ എന്നിവർ അവതാരകരായിരുന്നു. ചടങ്ങുകൾക്ക് എൽദോസ് ചിറക്കുഴിയിൽ, ലിബു തോമസ്, എൽസൺ ജി. ചെട്ടിയാംകുടി, ജേക്കബ് തോമസ്, മാത്യു കെ. എബ്രഹാം, പ്രിൻസ് ജോർജ്, ജിൻസ് മാത്യു, ജോണി മാത്യു എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - ‘Zion Snehasanthwanam’ organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.