പുതിയ വിദ്യാഭ്യാസ മന്ത്രി യൂസുഫ്​ ബിൻ അബ്​ദുല്ല അൽബുനിയാൻ

യൂസുഫ്​ ബിൻ അബ്​ദുല്ല അൽബുനിയാൻ പുതിയ വിദ്യാഭ്യാസ മന്ത്രി

ജിദ്ദ: സൗദി അറേബ്യയുടെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിതനായ യൂസുഫ്​ ബിൻ അബ്​ദുല്ല അൽബുനിയാൻ 2021-ൽ മധ്യപൗരസ്​ത്യ മേഖലയിലെ ഏറ്റവും ശക്തരായ കമ്പനി സി.ഇ.ഒമാരുടെ പട്ടികയിൽ ഇടംപിടിച്ച ആളാണ്​. സൗദി ബേസിക്​ ഇൻഡസ്​ട്രീസ്​ കമ്പനി (സാബിക്​) വൈസ് ചെയർമാനും സി.ഇ.ഒയുമായിരുന്നു.

1987-ൽ ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബാച്ചിലർ ബിരുദവും 1996-ൽ വ്യവസായ മാനേജ്‌മെൻറിൽ ബിരുദാനന്തര ബിരുദവും നേടി.

പിന്നീട്​ സാബിക്കിലും അതി​െൻറ വിവിധ അനുബന്ധ സ്ഥാപനങ്ങളിലുമായി നിരവധി പദവികളിൽ അൽബുനിയാൻ പ്രവർത്തിച്ചു. സാബിക്​​ റിയാദ്​ ഹെഡ് ഓഫീസിൽ ടെക്സ്റ്റൈൽ ഇൻറർമീഡിയറ്റുകളുടെ ജനറൽ മാനേജർ സ്ഥാനം വഹിച്ചു. തുടർന്ന് രണ്ട് വർഷം തുടർച്ചയായി യു.എസിലെ ഹൂസ്റ്റണിൽ പ്രവർത്തിക്കുന്ന 'സാബിക് അമേരിക്ക'യുടെ ജനറൽ മാനേജരായി.

മൂന്ന് വർഷം സാബിക് ഏഷ്യാ പസഫിക്കി​െൻറ ജനറൽ മാനേജർ, സാബിക്​ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ, ഫിനാൻസ് എക്​സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്​ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 2015 മുതൽ സാബിക്​ സി.ഇ.ഒയും ഡയറക്​ടർ ബോർഡ് വൈസ് ചെയർമാനായുമായി പ്രവർത്തിക്കുകയായിരുന്നു.

Tags:    
News Summary - Yusuf bin Abdullah Albunian is the new Minister of Education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.