യാര സ്കൂൾ 20ാം വാർഷികം ആഘോഷിച്ചു

റിയാദ്​: റിയാദിലെ യാര ഇൻറർനാഷനൽ സ്കൂൾ 20ാം വാർഷികം ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടികളിൽ മാനേജ്‌മെന്റ്​ പ്രതിനിധികളും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു.

സി.ഇ.ഒ ഖാലിദ്​ അൽ ഇദ്രീസ് ഉദ്‌ഘാടനം ചെയ്തു. രക്ഷാധികാരി ഹബീബുറഹ്​മാൻ മുഖ്യാതിഥിയായിരുന്നു. സ്ഥാപക പ്രിൻസിപ്പൽ ആസിമ സലിം സ്വാഗതം പറഞ്ഞു. നിരവധി വർഷത്തെ സേവനം കാഴ്ചവെച്ച അധ്യാപകരെയും അനധ്യാപകരെയും സ്വർണനാണയങ്ങളും പ്രശംസാഫലകങ്ങളും നൽകി ആദരിച്ചു.

Tags:    
News Summary - Yarra International School celebrated its 20th anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.