യാംബു പ്രവാസിയായ തിരുവനന്തപുരം സ്വദേശി നാട്ടിൽ നിര്യാതനായി

യാംബു: നാലു പതിറ്റാണ്ടിലേറെയായി യാംബുവിൽ പ്രവാസിയായ തിരുവനന്തപുരം സ്വദേശി നാട്ടിൽ ചികിത്സക്കിടെ നിര്യാതനായി. ആറ്റിങ്ങൽ, കവലയൂർ ഫാഹിസ് മൻസിലിൽ ഷാഹുൽ ഹമീദ് (67) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിദഗ്ധ ചികിത്സക്കായി രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം ഭാര്യ റുഖിയ, മകൻ നസീർ എന്നിവരോടൊപ്പം റീ എൻട്രി വിസയിൽ നാട്ടിലേക്ക് പോയത്.

വൃക്ക സംബന്ധമായ അസുഖത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് ഹൃദായാഘാതം സംഭവിച്ച് ഞായറാഴ്ച വൈകീട്ട് മരിച്ചത്. യാംബുവിൽ നീണ്ടകാലം എയർ കണ്ടീഷൻ, റഫ്രിജറേറ്റർ എന്നിവയുടെ മെക്കാനിക് ആയി ജോലി ചെയ്തിരുന്ന ശാഹുൽ ഹമീദ് യാംബു മലയാളി പ്രവാസികൾക്കിടയിൽ ഏറെ സുപരിചിതനാണ്. നല്ലൊരു സൗഹൃദ വലയം യാംബു മലയാളികൾക്കിടയിൽ അദ്ദേഹത്തിനുണ്ടായിരുന്നു.

ഭാര്യ റുഖിയയും മക്കളായ നസീർ, റിയാസ്, ഫാഇസ് എന്നിവരും നീണ്ടകാലം യാംബുവിൽ തന്നെ കഴിയുന്നവരാണ്. ഏക മകൾ നാദിയ ഭർത്താവ് നൗഷാദിനൊപ്പം ജിദ്ദയിലാണ്. മരണ വിവരമറിഞ്ഞ് മകൻ ഫായിസും മകൾ നാദിയയും നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. ഫാത്തിമ, മുംതാസ് എന്നിവർ മരുമക്കളാണ്. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ (യാംബു), സുബൈദ, നബീസ, ജമീല, ലത്തീഫ, ഹലീമ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ചയാണ് ഖബറടക്കുകയെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Yanbu resident Shahul Hameed passed away in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.