യാംബു സഫ ഇലക്ട്രോണിക്സ് എഫ്.സി ടീം വിജയാഘോഷ പരിപാടി

യാംബു സഫ ഇലക്ട്രോണിക്സ് എഫ്.സി ടീം വിജയാഘോഷം

യാംബു: എലൈറ്റ് എഫ്.സി യാംബുവിന്റെ ആഭിമുഖ്യത്തിൽ യാംബുവിലെ യൂറോപ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘എലൈറ്റ് എനർജിസസ് വെറ്ററൻസ് സൂപ്പർ കപ്പ് 2026’ ടൂർണമെന്റിൽ ജേതാക്കളായ സഫ ഇലക്ട്രോണിക്സ് എഫ്.സി ടീം വിജയാഘോഷം സംഘടിപ്പിച്ചു.

യാംബു ടൗൺ താജ് ഹോട്ടൽ പരിസരത്ത് നടന്ന ആഘോഷം സിദ്ദീഖ് ഒളവട്ടൂർ (ജിദ്ദ), അബ്ദുൽ ഹമീദ് (അറാട്കോ) ഉസ്മാൻ (സഫ ഇലക്ട്രോണിക്സ്) എന്നിവരും ക്ലബ്ബ് ഭാരവാഹികളും ചേർന്ന് കേക്ക് മുറിച്ചാണ് ഉദ്‌ഘാടനം ചെയ്തത്. യാംബുവിലെ വിവിധ സാംസ്കാരിക, കായിക സംഘടന പ്രതിനിധികളായ അജോ ജോർജ്, ഇബ്‌റാഹീം കുട്ടി പുലത്ത്, യാസിർ കൊന്നോല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ക്ലബ് കമ്മിറ്റി അംഗങ്ങളായ ആരിഫ് ചാലിയം, സുനീർ തിരുവനന്തപുരം, ഫൈസൽ കാരാട്ടിൽ, നബീൽ കൊടിയത്തൂർ,.മുഹമ്മദ്‌ അലി ഒഴുകൂർ, സഹദ് കടങ്ങല്ലൂർ, ബഷീർ പൂനൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ആഘോഷത്തിന് പങ്കുചേരാൻ എത്തിയവർക്ക് കേക്കും പായസവും വിതരണം ചെയ്തു.

Tags:    
News Summary - Yambu Safa Electronics F.C. team victory celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.