കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ‘കെ.എൽ 84 സൂപ്പർ കപ്പ്’ നേടിയ യാംബു റീം അൽ ഔല എഫ്.സി ടീമിെൻറ വിജയാഘോഷ പരിപാടി
യാംബു: കെ.എം.സി.സി ജിദ്ദ കൊണ്ടോട്ടി മണ്ഡലം ജിദ്ദയിൽ സംഘടിപ്പിച്ച 'കെ.എൽ 84 സൂപ്പർ കപ്പ്' ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ യാംബു റീം അൽ ഔല എഫ്സി ടീം വിജയാഘോഷം സംഘടിപ്പിച്ചു. ജിദ്ദ, മദീന, തബൂക്ക്, യാംബു തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള പ്രമുഖരായ ടീമുകൾ മാറ്റുരച്ച മത്സരത്തിലാണ് യാംബുവിലെ ടീം സമാനതകളില്ലാത്ത മുന്നേറ്റങ്ങൾ നടത്തി വിജയം കരസ്ഥമാക്കിയത്. യാംബു ടൗൺ റിലാക്സ് ഹോട്ടലിന്റെ മുൻവശത്ത് സംഘടിപ്പിച്ച ആഘോഷ പരിപാടി റീം അൽ ഔല ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്റ്റർ ഷൗഫർ വണ്ടൂർ, എച്ച്.എം.ആർ കോൺട്രാക്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ നൗഫൽ കാസർകോട്, 'ഗൾഫ് മാധ്യമം' യാംബു റിപ്പോർട്ടർ അനീസുദ്ദീൻ ചെറുകുളമ്പ്, ആരിഫ് ചാലിയം എന്നിവർ ചേർന്ന് 'റീം അൽ ഔല എഫ്സി ടീം ചാംബ്യൻസ്' എന്നെഴുതിയ കേക്ക് മുറിച്ചാണ് ഉദ്ഘാടനം ചെയ്തത്.
യാംബു ഇന്ത്യൻ ഫുട്ബാൾ അസോയിയേഷൻ ട്രഷറർ യാസിർ കൊന്നോല, റീം അൽ ഔല ഓപ്പറേഷൻ മാനേജർ ബസീം വണ്ടൂർ, സുനീർ തിരുവനന്തപുരം, അജോ ജോർജ്, ഫർഹാൻ മോങ്ങം തുടങ്ങിയവരും ജേതാക്കളായ ടീമിലെ കളിക്കാരും ചടങ്ങിൽ സംബന്ധിച്ചു.റീം എഫ്സി പ്രസിഡന്റ് സിബിൾ ഡേവിഡ് പാവറട്ടി, സെക്രട്ടറി ബിഹാസ് കരുവാരക്കുണ്ട്, ട്രഷറർ ഫിറോസ് മുണ്ടയിൽ തുടങ്ങിയവർ ആഘോഷ പരിപാടിക്ക് നേതൃത്വം നൽകി. ആഘോഷത്തിൽ പങ്കുചേരാൻ എത്തിയവർക്ക് കേക്കും പായസവും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.