അൽ റെൽകോ ആർ.സി എഫ്.സി ജഴ്സി പ്രകാശനം ആബിദ് സാമ്പ്യ, അബ്ദുൽ ഹമീദ് അറാട്കോ എന്നിവർ ചേർന്ന് നിർവഹിച്ചപ്പോൾ
യാംബു: അൽ റെൽകോ ആർ.സി ഫുട്ബാൾ ക്ലബ്ബിന്റെ ജഴ്സി പ്രകാശനം ചെയ്തു. യാംബു ഇന്ത്യൻ ഫുട്ബാൾ അസോയിയേഷൻ (വൈ.ഐ.എഫ്.എ) പ്രസിഡന്റ് ഷബീർ ഹസ്സൻ പരിപാടി ഉദ്ഘാടനം ചെയ്തു. അൽ റെൽകോ മാനേജർ ആബിദ് സാമ്പ്യ, വൈ.ഐ.എഫ്.എ ചെയർമാൻ അബ്ദുൽ ഹമീദ് അറാട്കോ എന്നിവർ ചേർന്ന് ജഴ്സി പ്രകാശനം നിർവഹിച്ചു. യാംബു അൽ റെൽകോ ആർ.സി എഫ്.സി പ്രസിഡന്റ് വിപിൻ തോമസ് കൂട്ടിക്കൽ പരിപാടിയിൽ അധ്യക്ഷതവഹിച്ചു.
നൗഫൽ കരിമാറോട്ടിൽ (ക്ലബ് സെക്രട്ടറി), നാസർ മുക്കിൽ, ബഷീർ പൂളപ്പൊയിൽ, നജീബ് മക്കരപ്പറമ്പ് (ക്ലബ് രക്ഷാധികാരികൾ), നാസർ നടുവിൽ (കെ.എം.സി.സി), ബിഹാസ് കരുവാരക്കുണ്ട് (നവോദയ), അസ്ക്കർ വണ്ടൂർ (ഒ.ഐ.സി.സി), നിയാസ് യൂസുഫ് (മീഡിയ വൺ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം) എന്നിവർ ആശംസാ പ്രസംഗം നിർവഹിച്ചു. അൽ റെൽകോ പ്രതിനിധികളായ ബഷീർ സാമ്പ്യ, ആബിദ് സാമ്പ്യ, നജീബ്, ഹബീബ് എന്നിവരും വിവിധ ഫുട്ബാൾ ക്ലബ് പ്രതിനിധികളും ആർ.സി.എഫ്.സി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ക്ലബ് ജോയന്റ് സെക്രട്ടറി അബ്ബാസ് അലി പാറക്കണ്ണി സ്വാഗതവും വൈസ് പ്രസിഡന്റ് റിലീഷ് രാജൻ നന്ദിയും പറഞ്ഞു.
നൗഷാദ് വി മൂസ പരിപാടിയുടെ അവതാരകനായിരുന്നു. അബ്ദുറസാഖ് കോഴിക്കോട്, സുബൈർ ചെപ്പുളശ്ശേരി, ഫിറോസ് കരുവാരക്കുണ്ട്, ഷൗക്കത്ത് എടക്കര തുടങ്ങിയവരും മറ്റു ക്ലബ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.