യാംബു: റോയൽ കമീഷനിലെ സൂപ്പർ മാർക്കറ്റുകൾ, റസ്റ്റാറൻറുകൾ, വാണിജ്യകേന്ദ്രങ്ങൾ, സലൂണുകൾ എന്നിവ അണുമുക്തമാക്കുന്ന നടപടി റോയൽ കമീഷൻ പ്രോപർട്ടി സർവിസസ് ഡിപ്പാർട്മെൻറ് ശക്തമാക്കി. കോവിഡ് വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിെൻറ ഭാഗമായാണിത്. സ്ഥാപനങ്ങൾ അണുമുക്തമാക്കാനുള്ള നടപടികളിൽ ഏറെ ജാഗ്രത കാണിക്കാനും ഉപഭോക്താക്കൾക്ക് ആവശ്യമെങ്കിൽ ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടാക്കാനും നിർദേശം നൽകിയിട്ടുണ്ട്. സ്ഥാപനങ്ങൾ അണുമുക്തമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക സ്കോഡുകൾ രൂപവത്കരിച്ച് പരിശോധനകൾ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.