യാമ്പുവിലെ തെക്കൻ തീരദേശ മേഖലയിൽ പുതിയ തുറമുഖ പദ്ധതി

യാമ്പു: യാമ്പുവിലെ തെക്കൻ തീരദേശ മേഖലയിൽ പുതിയ തുറമുഖ പദ്ധതികൾ നടപ്പിലാക്കാൻ സൗദി പോർട്ട് അതോറിറ്റി തീരുമാനിച്ചു. വ്യവസായ തുറമുഖത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ തെക്കൻ തുറമുഖ ഏരിയയിലാണ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്. 1200 മീറ്റർ നീളമുള്ള നാലു പുതിയ മൾട്ടി പർപ്പസ് ബർത്തുകളുടെ നിർമാണത്തോടെ തുറമുഖത്തി​​​െൻറ ശേഷി 130 ദശലക്ഷം ടണ്ണിൽ നിന്ന് 210 ദശലക്ഷം ടൺ ആയി ഉയർത്തും. കഴിഞ്ഞ ആഴ്ച തുറമുഖത്ത് അരാംകോയുടെ കീഴിൽ പരീക്ഷണാർഥം പുതിയ കപ്പൽ അടുപ്പിച്ചതായി അധികൃതർ അറിയിച്ചു. കപ്പൽ ഗതാഗത പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകാനും ചരക്കുകൾ തുറമുഖത്ത് നിന്ന് അതിവേഗം നീക്കം ചെയ്യാനും ആധുനിക സാങ്കേതിക വിദ്യകളാണ് നടപ്പിലാക്കുന്നത്. ‘വിഷൻ 2030’ ​​​െൻറ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ഗുണനിലവാരമുള്ള സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് പോർട്ട് മാനേജ്മ​​െൻറ്​ അതി​​​െൻറ വികസനം നിർവഹിക്കുന്നത്.

സ്വദേശി യുവാക്കൾക്ക് തുറമുഖ മേഖലകളിൽ കൂടുതൽ തൊഴിലവസരം ഉണ്ടാക്കുവാനും പുതിയ തുറമുഖ വികസനത്തോടെ ബന്ധപ്പെട്ടവർ ലക്ഷ്യമാക്കുന്നുണ്ട്. അന്താരാഷ്​ട്ര തലത്തിൽ അറിയപ്പെടുന്ന വൻകിട പെട്രോളിയം കമ്പനികൾ ഉൾപ്പെടെ മുന്നൂറോളം ഫാക്​ടറി കളാണ് യാമ്പു റോയൽ കമീഷൻ വ്യവസായ നഗരിയിലുള്ളത്. ഈ കമ്പനികളിൽ നിന്ന് ഉദ്​പാദിപ്പിക്കുന്ന അന്താരാഷ്‌ട്ര വിപണിയിലേക്ക്‌ വേണ്ട ക്രൂഡ് ഓയിൽ, പെട്രോ കെമിക്കൽ ഉൽപന്നങ്ങൾ, വ്യവസായ ഉൽപന്നങ്ങൾ, മറ്റു അസംസ്കൃത വസ്തുക്കൾ എന്നിവ യാമ്പു തുറമുഖം വഴി കയറ്റി അയക്കുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു കൊണ്ടാണ് തുറമുഖ മേഖലയിൽ വേണ്ട പരിഷ്‌കരണങ്ങളും വികസനവും നടപ്പിലാക്കുന്നത്.

Tags:    
News Summary - yamboo new thuramugham-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.