ജിദ്ദ: യമനിലെ സഖ്യസേനയുടെ സൈനിക നീക്കങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ ശരിയല്ളെന്ന് സംഭവം അന്വേഷിക്കുന്ന സംയുക്ത സമിതി റിപ്പോര്‍ട്ട്. ജര്‍മ്മന്‍ ഹോസ്പിറ്റല്‍ ഷെല്ലാക്രമണം, അബസ് ജയില്‍ ഷെല്ലാക്രമണം, സഅദ കൊമേഴ്സ്യല്‍ സെന്‍റര്‍ ഷെല്ലാക്രമണം, അല്‍റിസ്ഖ് അഭയാര്‍ഥി കേന്ദ്രത്തിലെ ഷെല്ലാക്രമണം തുടങ്ങിയ സംഭവങ്ങളെ കുറിച്ചുള്ള പ്രചാരണങ്ങള്‍ സമിതി തള്ളി. സഖ്യസേനക്കെതിരെയുള്ള റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്ന് സംഭവം അന്വേഷിക്കുന്ന സംയുക്ത സമിതി വാക്താവ് മന്‍സൂര്‍ അല്‍മന്‍സൂര്‍ വ്യക്തമാക്കി.
ഐക്യ രാഷ്ട്രസഭയില്‍ 2016 ഫെബ്രുവരി 22 ന് പാസാക്കിയ പ്രമേയം അനുസരിച്ചാണ് സംയുക്ത സമിതി വിദഗ്ധ റിപ്പോര്‍ട്ട് തയാറാക്കിയത്. ജര്‍മന്‍ ആശുപത്രിക്ക് സമീപം ലക്ഷ്യത്തിന് നേരെ നടത്തിയ ഷെല്ലാക്രമണത്തില്‍ ജനറേറ്റര്‍ സംവിധാനത്തിനും കെട്ടിടത്തിന്‍െറ ഒരു ഭാഗത്തും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഹോസ്പിറ്റല്‍ കെട്ടിടത്തിന്‍െറ 17 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യമാണ് സഖ്യസേന ആക്രമിച്ചതെന്നും ഇത് സൗദിയുടെ തെക്കന്‍ അതിര്‍ത്തിയിലെ കൃഷിയിടത്തിലുള്ള ആയുധപ്പുരയായിരുന്നുവെന്നും സൈനിക കേന്ദ്രത്തിന് നേരെയുള്ള ആക്രമണം നിയമ വിരുദ്ധമല്ല എന്നും സമിതി വിലയിരുത്തി.
2015 ജൂണ്‍ 30 ന് ഹ്യുമന്‍ റൈറ്റ്സ് വാച്ച് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ അബസ് ജയിലും പരിസരത്തുള്ള വീടും സഖ്യസേനയുടെ ആക്രമണത്തിന് വിധേയമാകുകയും ജയില്‍ പള്ളിയും ഒരു വീടും തകര്‍ന്ന് 20 സിവിലിയന്‍മാര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ആ ദിവസം സഖ്യ സേന രണ്ട് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ജയിലിന് 900 മീറ്റര്‍ അകലെയും 1300 മീറ്റര്‍ അകലെയുമുള്ള ആയുധപ്പുരകളായിരുന്നു ഈ കേന്ദ്രങ്ങള്‍. രണ്ട് കേന്ദ്രങ്ങളും ഹൂതി വിമതരുടെതാണ്. ഇതും സൈനിക ലക്ഷ്യങ്ങളാണ്. ജയില്‍ കെട്ടിടം ആക്രമിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ഉണ്ടായിട്ടില്ല എന്ന് സംയുക്ത സമിതി റിപ്പോര്‍ട്ട് വ്യക്തമാക്കി.സഅദയിലെ മുഖ്യവ്യാപാര കേന്ദ്രം 2015 മെയ് രണ്ടിന് സഖ്യസേന ലക്ഷ്യമിട്ടതായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ 2015 ഒക്ടോബറില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. സംഭവത്തില്‍ വ്യാപാര കേന്ദ്രങ്ങള്‍ തകരുകയും ഏഴ് പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ മുഖ്യ വ്യാപാര കേന്ദ്രം സ്ഥിതി ചെയ്യുന്ന റോഡരികിലുള്ള ആയുധപ്പുരയായിരുന്നു ലക്ഷ്യം. സാങ്കതേിക തകരാര്‍ കാരണം യഥാര്‍ഥ ലക്ഷ്യത്തിന് 60 മീറ്റര്‍ അകലെയാണ് ഷെല്‍ പതിച്ചത്. അടുത്തുള്ള ഒരു കെട്ടിടത്തിന് കേടുപാടുണ്ടാകാന്‍ ഇത് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.