മക്ക: ഹജ്ജിനും ഉംറക്കും മക്കയിലേക്ക് വരുന്ന തീര്‍ഥാടകര്‍ക്ക് ഇഹ്റാം ചെയ്യാന്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളാണ് മീഖാത്തുകള്‍ എന്നറിയപ്പെടുന്നത്. ഇവിടെ മുതലാണ് ഹജ്ജിനു മനസ്സ് െവച്ച് പ്രാർഥിച്ച് ഇഹ്റാം വസ്ത്ര മണിഞ്ഞ് തീര്‍ഥാടകര്‍ തല്‍ബിയ്യത്ത് മന്ത്രങ്ങള്‍ ഉരുവിടുക.
മക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് അഞ്ച് മീഖാത്തുകളാണ് പ്രവാചകന്‍ നിശ്ചയിച്ചു നല്‍കിയത്. ദുല്‍ഹുലൈഫ, ജുഹ്ഫ, ഖര്‍നുല്‍ മനാസില്‍, ദാത്തു ഇര്‍ഖ്, യലംലം എന്നിങ്ങനെയായിരുന്നു ആ സ്ഥലങ്ങള്‍ അറിയപ്പെട്ടത്. പില്‍കാലത്ത് ഇവയില്‍ ചില പേരുകളില്‍ മാറ്റം വന്നു. യമനില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് ഇഹ്റാമില്‍ പ്രവേശിക്കാന്‍ നിശ്ചയിക്കപ്പെട്ട മീഖാത്താണ് യലംലം. നേരത്തെ കപ്പല്‍ മാര്‍ഗം ഇന്ത്യയില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ മീഖാത്തായി നിശ്ചയിച്ചത് യലംലമായിരുന്നു. ഹജ്ജ് യാത്ര വിമാനത്തിലായതോടെ ഇന്ത്യക്കാരുടെ മീഖാത്ത് രണ്ടെണ്ണമായി. യലംലവും ത്വാഇഫിനടുത്ത് സേല്‍ കബീര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഖര്‍നുല്‍ മനാസിലും ഇന്ത്യൻ ഹാജിമാരുടെ മീഖാത്തായി. ഈ പ്രദേശങ്ങള്‍ക്ക് മുകളിലെത്തുന്നതോടെ വിമാനത്തില്‍ നിന്ന് അറിയിപ്പ് നല്‍കും. സാധാരണയായി ഇന്ത്യന്‍ തീര്‍ഥാടകര്‍ തങ്ങളുടെ മീഖാത്തുകളായ യലംലം, സേല്‍ കബീര്‍ എന്നിവ സന്ദര്‍ശിക്കാറില്ല. എന്നാല്‍ മദീന സന്ദര്‍ശന വേളയില്‍ അബ്യാർ അലി എന്ന പേരില്‍ അറിയപ്പെടുന്ന ദുല്‍ഹുലൈഫ മീഖാത്ത് സന്ദര്‍ശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.