വേൾഡ് മലയാളി ഫെഡറേഷൻ റിയതിലൊരുക്കിയ ഓണാഘോഷ പരിപാടിയിൽ നിന്ന്
റിയാദ്: കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതി വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ ഓണാഘോഷം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഡബ്ലിയു.എം.എഫ് റിയാദ് കൗൺസിലിന്റെയും വിമൻസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ റിയാദിലെ ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂളിൽ നടത്തിയ ‘ഇന്നോണം പൊന്നോണം’ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ചെണ്ടമേളവും ആർപ്പുവിളികളും മാവേലി എഴുന്നള്ളിപ്പ്, തിരുവാതിരകളി, പുലികളി, കാവടിയാട്ടമടക്കമുള്ള വിവിധ കലാരൂപങ്ങൾ അണിനിരത്തിയുള്ള ഘോഷയാത്ര ഉത്സവപ്രതീതി നൽകിയ പ്രവാസോണാഘോഷങ്ങളിലെ നവ്യാനുഭവമായിരുന്നു. റിയാദിലെ വിവിധ കലാകാരൻമാരുടെ കലാപരിപാടികളും അരങ്ങേറി.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. രത്നകുമാർ ഉദ്ഘാടനം ചെയ്തു. റിയാദ് കൗൺസിൽ പ്രസിഡൻറ് കബീർ പട്ടാമ്പി അധ്യക്ഷത വഹിച്ചു. കൺവീനർ അൻസാർ വർക്കല ആമുഖപ്രഭാഷണം നടത്തി. റിയാദ് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ ഫസ്റ്റ് സെക്രട്ടറി കൗൺസിലർ വൈ. സാബിർ, എംബസി കോമേഴ്സ് വിഭാഗം മാർക്കറ്റിങ് ഹെഡ് പ്രജിത് മാത്യു, അൽശിഫാ മെഡിക്കൽ സർവിസസ് മെഡിക്കൽ കൺസൽട്ടന്റ് ഡോ. മുഹമ്മദ് ഇദ്രീസ്, അൽ റയാൻ പോളിക്ലിനിക് മാനേജിങ് ഡയറക്ടർ മുഷ്താഖ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, അഡ്വൈസറി ബോര്‍ഡ് അംഗം ഷിഹാബ് കൊട്ടുകാട്, മോഡലും മിസ് ദുബൈയുമായ ഡോ. ഇഷ ഫർഹ ഖുറൈഷി, ഡബ്ല്യു.എം.എഫ് മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് ഷംനാസ് അയ്യൂബ്, വിമൻസ് ഫോറം കോഓഡിനേറ്റർ വല്ലി ജോസ്, റിയാദ് വിമൻസ് ഫോറം പ്രസിഡന്റ് സബ്രീൻ, സെക്രട്ടറി അഞ്ജു അനിയൻ, ട്രഷറർ അഞ്ജു ആനന്ദ്, കോർഡിനേറ്റർ കാർത്തിക, സനു മച്ചാൻ, ഷംനാദ് കുളത്തുപ്പുഴ, നിസാർ പള്ളികശ്ശേരി, ഷൈജു പച്ച, ജയിംസ് മാത്യു, നവാസ് ഓപിസ്, ആകർശ് മസ്കൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ആയിരത്തിലധികം വേദികളിൽ മാവേലിയുടെ വേഷമണിഞ്ഞ ജോസ് ആന്റണിയെയും ബാബു, സൂസമ്മ ബാബു, ഖുർസിദ ഗൗർ തുടങ്ങിയ മുതിര്‍ന്ന കുടുംബാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
ആയിരമാളുകൾക്കുള്ള സദ്യയും റിയാദ് ടാക്കീസിന്റെ ചെണ്ട മേളവും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. പരിപാടികൾക്ക് പ്രോഗ്രാം കോഡിനേറ്റർ സനീഷ്, ഡൊമിനിക് സാവിയോ, ഇല്യാസ് കാസർകോട്, റിയാസ് വണ്ടൂർ, ഷിജു ബഷീർ, റിജോഷ്, ഉമറലി അക്ബർ, കെ.ടി. കരിം, ഹമാനി റഹ്മാൻ, സുബി സജിൻ, റിസ്വാന, സൗമ്യ തോമസ്, മിനുജ, രാഹുൽ, സഫീറലി, ലുബൈബ്, ജോസ് കടമ്പനാട്, ഷാഫി നിലമ്പൂർ, അഷ്റഫ് അപ്പക്കാട്ടിൽ, ഫൈസൽ കൊച്ചു തുടങ്ങിയവർ നേതൃത്വം നൽകി. സജിൻ നിഷാൻ അവതാരകനായിരുന്നു. റിയാദ് കൗൺസിൽ സെക്രട്ടറി സലാം പെരുമ്പാവൂർ സ്വാഗതവും ട്രഷറർ ബിൻയാമിൻ ബിൽറു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.