വേൾഡ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലും വിമൻസ് ഫോറവും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റി സെൻട്രൽ ബ്ലഡ് ബാങ്കിൽ രാവിലെ ഏഴ് മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ നടന്ന ക്യാമ്പിൽ 300ഓളം ആളുകൾ രക്തം ദാനം ചെയ്തു. കിങ് സഊദ് മെഡിക്കൽ സിറ്റി റീജനൽ ബ്ലഡ് ബാങ്ക് ഡയറക്ടർ ഖാലിദ് അൽ സുബഹി ഉദ്ഘാടനം ചെയ്തു. റിയാദ് കൗൺസിൽ പ്രസിഡന്റ് കബീർ പട്ടാമ്പി അധ്യക്ഷത വഹിച്ചു.
കൗൺസിൽ സെക്രട്ടറി സലാം പെരുമ്പാവൂർ സ്വാഗതവും ബിൽറു ബിൻയാമിൻ നന്ദിയും പറഞ്ഞു. ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, രക്ഷാധികാരി മുഹമ്മദലി മരോട്ടിക്കൽ, റിയാദ് കൗൺസിൽ വിമൻസ് ഫോറം പ്രസിഡന്റ് സാബ്രിൻ ഷംനാസ്, സെക്രട്ടറി അഞ്ചു അനിയൻ, ട്രഷറർ അഞ്ചു ആനന്ദ്, മിഡിൽ ഈസ്റ്റ് കൗൺസിൽ വിമൻസ് ഫോറം കോഓഡിനേറ്റർ വല്ലി ജോസ്, സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സുബി സുനിൽ, സാമൂഹിക പ്രവർത്തകരായ ശരീഖ് തൈക്കണ്ടി, ഷൈജു പച്ച (റിയാദ് ടാക്കീസ്), സാനു മാവിലേക്കര, ഡൊമിനിക് സാവിയോ തുടങ്ങിയവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് നിസാർ പള്ളിക്കശേരി, മീഡിയ കൺവീനർ റിയാസ് വണ്ടൂർ, എൽദോ വയനാട്, ഉമറലി അക്ബർ, ഡോ. രാഹുൽ രവീന്ദ്രൻ, നിസാർ, റിജോഷ്, സന്തോഷ് പെരിന്തൽമണ്ണ, അൻസാർ കൊടുവള്ളി, റിസ്വാന ഫൈസൽ, സുബിൻ പാലക്കാട്, റിസ്വാൻ, ബൈമി സുബിൻ, ആതിര, അജയ്, മനു മണ്ണാർക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.