ജിദ്ദ: ലോകത്തെ ഏറ്റവും വിസ്തൃതമായ സൗരോർജ പാടം നിർമിക്കാൻ നിർമിക്കാൻ സൗദി അറേബ്യയും സോഫ്റ്റ്ബാങ്കും കരാറിലെത്തി. അമേരിക്ക സന്ദർശിക്കുന്ന സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും സോഫ്റ്റ്ബാങ്ക് സി.ഇ.ഒ മസയോഷി സോനുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
2030 ഒാടെ 200 ജിഗാവാട്ട് വൈദ്യുതി ഉൽപാദിക്കാനാൻ കഴിയുന്ന ബൃഹത്തായ സോളാർ പ്ലാൻറ് ശൃംഖലയാണ് ആണ് പരിഗണനയിലുള്ളത്. പദ്ധതി വഴി തദ്ദേശീയ സോളാർ പ്ലാൻറ് ഉപകരണ നിർമാണ മേഖലയുടെ വ്യാപനവും ലക്ഷ്യമിടുന്നു. ആദ്യഘട്ടമെന്ന നിലയിൽ 2019 ഒാടെ മൂന്നു ജിഗാവാട്ടും 4.2 ജിഗാവാട്ടും ശേഷിയുള്ള രണ്ടുപ്ലാൻറുകൾ സൗദിയിൽ പ്രവർത്തനക്ഷമമാകും.
തുടർന്നുള്ള വിപുല പദ്ധതിയുടെ സാധ്യതാപഠനം ഇൗവർഷം മേയിൽ തന്നെ പൂർത്തിയാക്കും. എണ്ണയുടെ ആശ്രിതത്വത്തിൽ നിന്ന് സൗദിയുടെ സാമ്പത്തിക, ഉൗർജ രംഗങ്ങളെ വിമുക്തമാക്കുകയെന്ന വിശാല ലക്ഷ്യത്തിെൻറ അടിസ്ഥാനത്തിലാണ് പദ്ധതികൾ തയാറാക്കുന്നത്. വർഷം മുഴുവൻ സുലഭമായി സൂര്യപ്രകാശം ലഭിക്കുന്ന സൗദി അറേബ്യയുടെ ഇൗ നിലയിലുള്ള സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തും. രണ്ടുലക്ഷം തൊഴിലവസരങ്ങളാകും സൗരോർജ മേഖല സൃഷ്ടിക്കുക. വാർഷിക ആഭ്യന്തര ഉൽപാദനം 12 ശതകോടി ഡോളറായി വർധിപ്പിക്കാനുമാകും. പാരമ്പര്യ ഉൗർജ മേഖലയിൽ ചെലവഴിക്കുന്ന 40 ശതകോടി ഡോളർ പ്രതിവർഷം ഇതുവഴി ലാഭിക്കാനുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.