ലോക കേരള സഭ ബഹിഷ്‌ക്കരിക്കാനുള്ള യു.ഡി.എഫ് തീരുമാനം സ്വാഗതാർഹം - ഒ.ഐ.സി.സി മലപ്പുറം കമ്മിറ്റി

ജിദ്ദ: ലോക കേരള സഭ ബഹിഷ്‌ക്കരിക്കാനുള്ള യു.ഡി.എഫ് തീരുമാനത്തെ ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സ്വാഗതം ചെയ്തു. പൊതു സമൂഹത്തിന്റെയും കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകരുടെയും പൊതുവികാരം മാനിച്ചു കൈകൊണ്ട തീരുമാനമെടുത്ത കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വത്തെ കമ്മിറ്റി പ്രസിഡന്റ ഹക്കീം പാറക്കൽ അഭിനന്ദിച്ചു.

യഥാർത്ഥത്തിൽ ലോക കേരള സഭയെന്ന ആശയം തന്നെ പ്രഹസനമാണ്. ഭരണഘടനാപരമായ സാധുതയും ജനാധിപത്യപരമായി പ്രവാസികളടക്കം വോട്ടു ചെയ്‌തു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പ്രതിനിധാനം ചെയ്യുന്ന നിയമസഭയും പാർലമെന്റും തദ്ദ്വേശ സ്വയംഭരണ സ്ഥാപനങ്ങളും വേണ്ട രീതിയിൽ പ്രവാസി പ്രശ്നങ്ങൾക്കു ശ്രദ്ധ കൊടുക്കുകയും പരിഹാരം കാണുകയുമാണ് അഭികാമ്യം.

സംസ്ഥാനം അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ പൊതു ഖജനാവിലെ പണം ധൂർത്തടിച്ചു സാധാരണക്കാരായ പ്രവാസികൾക്ക് യാതൊരു പ്രയോജനവുമില്ലാത്ത ഈ മാമാങ്കത്തിന് കോൺഗ്രസ്, യു.ഡി.എഫ് അനുകൂല സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കുന്നത് അനുചിതമാണ്. സംസ്ഥാനത്ത് നിലവിൽ സംജാതമായ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോൾ യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനത്തിന്നനുസൃതമായി യു.ഡി.എഫ് സംഘടനാ പ്രതിനിധികൾ നിലപാട് സ്വീകരിക്കുന്നതാണ് കരണീയമായതെന്നും ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - World kerala Sabha meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.