ലോക ഹാൻഡ്​ബാൾ ചാമ്പ്യൻഷിപ്പിന്​ ദമ്മാമിൽ തുടക്കം കുറിച്ചപ്പോൾ

ലോക ഹാൻഡ്​ബാൾ ചാമ്പ്യൻഷിപ്പിന്​ ദമ്മാമിൽ തുടക്കം

ദമ്മാം: ലോക ക്ലബ് ഹാൻഡ്​ബാൾ ചാമ്പ്യൻഷിപ്പ് 'സൂപ്പർ ഗ്ലോബ് സൗദി അറേബ്യ-2022' ആരംഭിച്ചു. സൗദി ഡെപ്യൂട്ടി സ്​പോർട്​സ്​ മന്ത്രി ബദ്​ർ ബിൻ അബ്​ദുറഹ്​മാൻ അൽഖാദി ചാമ്പ്യൻഷിപ്പ്​ ഉദ്​ഘാടനം ചെയ്​തു. വിശിഷ്‌ടമായ നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളുടെയും ഇവൻറുകളുടെയും വിപുലീകരണമാണ് ഈ ആഗോള ടൂർണമെ​​ന്‍റെന്ന്​ സ്​പോർട്സ്​​ ഡെപ്യൂട്ടി മന്ത്രി പറഞ്ഞു.


കഴിഞ്ഞ കാലഘട്ടത്തിൽ നമ്മുടെ രാജ്യം ധാരാളം മത്സരങ്ങൾക്ക്​ ആതിഥ്യമരുളി. ഭരണകൂടത്തി​െൻറ ഉദാരവും പരിധിയില്ലാത്തതുമായ പിന്തുണയോടെയാണിത്​. 'വിഷൻ 2030' ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ഏറെ സഹായിക്കും​. ഹാൻഡ്​ബാൾ കായിക വിനോദത്തിന് വലിയ ജനപ്രീതിയും സ്ഥാനവും സൗദി അറേബ്യയിലുണ്ട്​. ഇത്തരം പ്രധാന ആഗോള ഇവൻറുകൾക്ക്​ ആതിഥ്യം വഹിക്കുന്നത്​ അതി​െൻറ പ്രാധാന്യവും സ്വാധീനവും വ്യക്തമാക്കുന്നതാണ്​. സൗദിയുടെ ദേശീയ ടീമുകളിൽ അഭിമാനമുണ്ട്​. 2023-ലെ അടുത്ത ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്നതിൽ ടീം വിജയിച്ചിരിക്കുകയാണെന്ന്​ വ്യക്തമാക്കിയ മന്ത്രി, ടൂർണമെൻറിൽ പങ്കെടുക്കുന്ന മുഴുവൻ ടീമുകളെയും സ്വാഗതം ചെയ്തു. എല്ലാവർക്കും വിജയം നേരുന്നതായും അദ്ദേഹം പറഞ്ഞു.


ഇൻറർനാഷനൽ ഹാൻഡ്‌ബാൾ ഫെഡറേഷൻ പ്രസിഡൻറ്​ ഡോ. ഹസൻ മുസ്തഫ, സൗദി ഹാൻഡ്‌ബാൾ ഫെഡറേഷൻ പ്രസിഡൻറ്​ ഫദൽ ബിൻ അലി അൽ-നമിർ, മത്സരത്തിൽ പ​ങ്കെടുക്കുന്ന ക്ലബ്ബുകളുടെ രാജ്യങ്ങളിൽനിന്നുള്ള നിരവധി ഫെഡറേഷൻ മേധാവികൾ എന്നിവർ ഉദ്ഘാടനച്ചടങ്ങിന് സാക്ഷ്യം വഹിച്ചു.

2019 ദമ്മാമിൽ നടന്ന 13-ാം പതിപ്പിന് ശേഷം ഇത് മൂന്നാം തവണയാണ് സൗദി അറേബ്യ ലോക ക്ലബ് ഹാൻഡ്​ബാൾ ചാമ്പ്യൻഷിപ്പിന്​ ആതിഥേയത്വം വഹിക്കുന്നത്​. രണ്ടാംപതിപ്പ്​ 2021 ൽ ജിദ്ദയിലാണ്​ നടന്നത്​. ചാമ്പ്യൻഷിപ്പി​െൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടീമുകളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുന്ന മത്സരം കൂടിയാണിത്​. ഒക്​ടോബർ 23 വരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ 12 ക്ലബുകളാണ്​ പ​​ങ്കെടുക്കുന്നത്​. 6,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഹാളിലെ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന്​ സംഘാടക സമിതി പറഞ്ഞു.

Tags:    
News Summary - World Handball Championship begins in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.