സൗ​ദി അ​റേ​ബ്യ​ൻ നാ​ഷ​ന​ൽ ഫു​ട്ബാ​ൾ ടീം

ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോഗ്യത: സൗദി ആ​രാ​ധ​ക​ർ സ​ന്തോ​ഷ​ത്തി​മി​ർ​പ്പി​ൽ

ജി​ദ്ദ: ഖ​ത്ത​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ലേ​ക്ക് രാ​ജ്യം യോ​ഗ്യ​ത നേ​ടി​യ​ത് സൗ​ദി ഫു​ട്ബാ​ൾ ആ​രാ​ധ​ക​രെ ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ക്കി. ഏ​ഷ്യ​ൻ യോ​ഗ്യ​ത റൗ​ണ്ട് ഗ്രൂ​പ് ബി​യി​ൽ ആ​സ്ട്രേ​ലി​യ​യെ 2-0ത്തി​ന് തോ​ൽ​പി​ച്ചാ​ണ് ജ​പ്പാ​ൻ മു​ന്നേ​റി​യ​ത്.

ഇ​തോ​ടെ സൗ​ദി​യും യോ​ഗ്യ​ത ഉ​റ​പ്പി​ച്ചു. ഒ​മ്പ​ത് ക​ളി​ക​ളി​ൽ ജ​പ്പാ​ന് 21ഉം ​സൗ​ദി​ക്ക് 20ഉം ​പോ​യ​ന്റാ​ണു​ള്ള​ത്. സൗ​ദി​ക്കെ​തി​രാ​യ അ​വ​സാ​ന യോ​ഗ്യ​ത മ​ത്സ​രം ജ​യി​ച്ചാ​ലും ആ​സ്‌​ട്രേ​ലി​യ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​ല്ല.

ഇ​തോ​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച ഷാ​ര്‍ജ​യി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ യോ​ഗ്യ​ത റൗ​ണ്ട് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​മു​മ്പേ ത​ന്നെ സൗ​ദി അ​റേ​ബ്യ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ആ​റാം ത​വ​ണ​യാ​ണ് സൗ​ദി അ​റേ​ബ്യ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടു​ന്ന​ത്.

സി​ഡ്‌​നി​യി​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ 89-ാം മി​നി​റ്റ് വ​രെ ആ​സ്‌​ട്രേ​ലി​യ ജ​പ്പാ​ൻ ടീ​മി​നോ​ട് പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും മി​നാ​മോ​ട്ടോ നേ​ടി​യ ഇ​ര​ട്ട ഗോ​ളി​ല്‍ ജ​പ്പാ​ൻ വി​ജ​യി​ക​ളാ​യി. ഇ​തോ​ടെ, ഗ്രൂ​പ്പി​ൽ ജ​പ്പാ​ന് 21 പോ​യ​ന്റാ​യി. ര​ണ്ടു മ​ത്സ​രം ശേ​ഷി​ക്കു​ന്ന സൗ​ദി​ക്കാ​ക​ട്ടെ 19 പോ​യ​ന്റു​ക​ളു​മു​ണ്ട്.സൗദി-ചൈന മത്സരം 1-1ന് സമനിലയിലായി. 

Tags:    
News Summary - World Cup qualifiers: Saudi supporters are happy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.