ലോകകപ്പ് നടത്തിപ്പ്: ഖത്തറിനെ അഭിനന്ദിച്ച് സൽമാൻ രാജാവും കിരീടാവകാശിയും

ജിദ്ദ: ഫിഫ ലോകകപ്പ് ഫുട്ബാൾ ഏറ്റവും ശ്രദ്ധേയമായി നടത്തി വിജയിപ്പിച്ച ഖത്തറിനെ അഭിനന്ദിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും.

മധ്യപൗരസ്ത്യ മേഖലയിലേക്ക് ആദ്യമായെത്തിയ ലോകത്തെ ഏറ്റവും വലിയ കായിക മേള ചരിത്രത്തിലിന്നുവരെ നടന്നതിൽ ഏറ്റവും മികച്ച നിലയിൽ സംഘടിപ്പിക്കാനായെന്നും ലോകകപ്പ് ഫുട്ബാൾ ഖത്തറിന് മുമ്പും ശേഷവും എന്നൊരു കാലനിർണയം സാധ്യമാവും വിധം മാറിയെന്നും ചർച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സൗദി രാജാവും കിരീടാവകാശിയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അഭിനന്ദന സന്ദേശമയച്ചത്.

'ഫിഫ ലോകകപ്പ് ഖത്തർ 2022' സംഘടിപ്പിക്കുന്നതിൽ വിജയിച്ചതിൽ ഞങ്ങളുടെ ആത്മാർഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതിൽ സന്തോഷിക്കുന്നു. ഇനിയും ഖത്തറിന് നല്ല മുന്നേറ്റം തുടരാനും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനും സഹോദരങ്ങളായ അവിടുത്തെ ജനങ്ങൾക്ക് പുരോഗതിയും സമൃദ്ധിയുമുണ്ടാകാനും ആശംസ നേരുന്നുവെന്നും അനുമോദന സന്ദേശത്തിൽ പറഞ്ഞു.

Tags:    
News Summary - World Cup: King Salman and Crown Prince congratulate Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.