റിയാദ്: സൗദി അറേബ്യയിലെ മൂന്ന് നഗരങ്ങൾ കൂടി യുനെസ്കോയുടെ പഠനാർഹമായ ആഗോള നഗരങ്ങളുടെ പട്ടികയിൽ ചേർന്നു. അൽഉല, മദീന, അൽ ഖസീം പ്രവിശ്യയിലെ റിയാദ് അൽഖബ്റാഅ് എന്നീ നഗരങ്ങൾക്കാണ് യുനെസ്കോയുടെ ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് ലേണിങിൽ സിറ്റികളിൽ ചേരാനുള്ള അംഗീകാരം ലഭിച്ചത്. സ്കൂളുകൾ, ജോലിസ്ഥലങ്ങൾ, പൊതുസ്ഥാപനങ്ങൾ, വീടുകൾ എന്നിവയിലൂടെ ദൈനംദിന ജീവിതത്തിൽ പഠനത്തെ സമന്വയിപ്പിക്കുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നഗരങ്ങൾ പാലിക്കുന്നതിനെ തുടർന്നാണ് ഈ അംഗീകാരം.
ഈ നഗരങ്ങൾ ഡൈനാമിക് പഠനസമൂഹങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് യുനെസ്കോ വ്യക്തമാക്കി. വികസിത തൊഴിൽവിപണികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തൊഴിൽശക്തി പുനഃപരിശീലനത്തിനും നൈപുണ്യവികസനത്തിനും ഈ നഗരങ്ങൾ സമഗ്രമായ അവസരങ്ങൾ നൽകിയിട്ടുണ്ട്. പ്രാരംഭ വിദ്യാഭ്യാസം നഷ്ടപ്പെട്ടവർക്ക് സാക്ഷരതാ കഴിവുകൾ വർധിപ്പിക്കാനും അവ സഹായിച്ചിട്ടുണ്ട്.
നിർമിത ബുദ്ധി യുഗത്തിെൻറ ആവശ്യങ്ങളുമായി പൊരുത്തപ്പെടാൻ എല്ലാ പ്രായത്തിലുമുള്ള പൗരന്മാരെയും ശാക്തീകരിച്ചിട്ടുണ്ട്. സംരംഭകത്വത്തിെൻറ ഒരു സംസ്കാരം വളർത്തിയെടുത്തിട്ടുണ്ടെന്നും യുനസ്കോ വിശദീകരിച്ചു. ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു സംയോജിത വിദ്യാഭ്യാസ മാതൃക കെട്ടിപ്പടുക്കുന്നതിൽ സൗദിയുടെ വിജയത്തെ ഈ വിപുലീകരണം ഉൾക്കൊള്ളുന്നുവെന്ന് യുനെസ്കോ സ്ഥിരീകരിച്ചു. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ അനുഭവങ്ങൾ നൽകാനും മനുഷ്യ-സാമ്പത്തിക വികസനത്തിെൻറ അടിസ്ഥാന സ്തംഭമായി ആജീവനാന്ത പഠനസംസ്കാരം പ്രോത്സാഹിപ്പിക്കാനുമുള്ള അതിെൻറ കഴിവ് എടുത്തുകാണിക്കുന്നുവെന്ന് യുനെസ്കോ പഞ്ഞു.
അതേസമയം മൂന്ന് നഗരങ്ങൾക്കുകൂടി ഗ്ലോബൽ ലേണിങ് സിറ്റീസ് നെറ്റ്വർക്കിൽ അംഗീകാരം ലഭിച്ചതോടെ നെറ്റ്വർക്കിലെ സൗദി നഗരങ്ങളുടെ എണ്ണം എട്ടായി ഉയർന്നു. ജുബൈൽ, യാംബു, അൽഅഹ്സ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, റിയാദ് എന്നിവയാണ് നേരത്തേ ഗ്ലോബൽ ലേണിങ് സിറ്റീസ് നെറ്റ്വർക്കിൽ ചേർന്ന സൗദി നഗരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.