റിയാദ്: മരുഭൂമിയിലെ ‘ശൂന്യസ്ഥലി’യിൽ വന്യജീവിതത്തിെൻറ സജീവതയെ കണ്ണുകൊണ്ടുഴിഞ്ഞ് ഒരു സഞ്ചാരം. പ്രകൃതിസ്നേഹികളെ മോഹിപ്പിക്കുന്ന ആ യാത്ര നടത്തിയത് ഒരു സൗദി ഫോേട്ടാഗ്രാഫറാണ്. ജീവിവർഗങ്ങൾക്ക് അതിജീവനം ദുഷ്കരമായ ‘റൂബുൽ ഖാലി’യിൽ നിന്ന് പ്രകൃതി സ്നേഹി കൂടിയായ മഹ്ദി അൽസുലൈമിയുടെ കാമറ കവർന്നത് അവിസ്മരണീയ കാഴ്ചകൾ.
മാനും മുയലും ഉൾപ്പെടെ വന്യമൃഗങ്ങൾ യഥേഷ്ടം വിഹരിക്കുന്ന ദൃശ്യചാരുത മരുഭൂമിയെന്ന് കേൾക്കുേമ്പാൾ തന്നെ വരണ്ടുപോകുന്ന നമ്മുടെ മനസുകളെ കുതിർത്തുണർത്താൻ പോന്നതാണ്. ൈസ്വര വിഹാരം നടത്തുന്ന വന്യജീവിതത്തിെൻറ സമൃദ്ധിയെയും സുഭിക്ഷതയേയും കാട്ടിത്തരുന്നതാണ് ഫോേട്ടാകളും വീഡിയോ ദൃശ്യങ്ങളും.
അറേബ്യൻ മരുഭൂമിയിലെ റൂബുൽ ഖാലിയുടെ സൗദി ഭൗമാതിർത്തിയിലുൾപ്പെടുന്ന തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ സുലൈമിയും സഹോദരനും കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാത്ര നടത്തിയത്. ‘ഉറുഖ് ബനി മആരിദ്’ എന്നറിയപ്പെടുന്നതാണ് ഇൗ പ്രദേശം. വംശനാശ ഭീഷണിയിലായ ജീവി വർഗങ്ങളെയാണ് അവിടെ കണ്ടത്. സൗദി വൈൽഡ് ലൈഫ് അതോറിറ്റിയുടെ കരുതലിൻ തണിലിലാണ് ഇവയുടെ അതിജീവനം. നന്നെ പുലർച്ചെ അവിടെയെത്തിയ ഉടനെ മണലിൽ തെളിഞ്ഞുകണ്ട കാൽപ്പാടുകൾ നോക്കി മൃഗങ്ങളെ പിന്തുടരുകയായിരുന്നെന്ന് സുലൈമി പറഞ്ഞു. വിവിധയിനം മാനുകളെയും മുയലുകളെയും കണ്ടെത്തുന്നതുവരെ അത് തുടർന്നു. വിജനതയിൽ അവയെ കണ്ടതും തനിക്കുണ്ടായ ആഹ്ലാദം എങ്ങനെ വിവരിക്കണമെന്ന് അറിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നജ്റാനിൽ നിന്നാണ് സുലൈമി അവിടെയെത്തിയത്. സൂര്യോദയം വരച്ച മണൽക്കുന്നുകളുടെ കാഴ്ചകൾ ഹൃദയഹാരിയായിരുന്നു. അതിലേക്ക് കണ്ണുനട്ട കാമറ മൃഗങ്ങൾ ഫ്രെയിമിൽ വന്നുകയറും വരെ പ്രകൃതിയുടെ പുലർകാല ദൃശ്യചാരുതയിൽ മുങ്ങിനിൽക്കുകയായിരുന്നു. മാനും മുയലുമൊക്കെ വന്ന് കാഴ്ചയെ പിടിച്ചെടുത്തതോടെ പ്രകൃതിയെ വിട്ട് അവയ്ക്ക് പിന്നാലെ പോയെന്ന് സുലൈമി പറയുേമ്പാൾ ആഹ്ലാദം വാക്കുകളിൽ തുളുമ്പുന്നു.
വൈൽഡ് അതോറിറ്റിയുടെ സംരക്ഷിത മേഖലയാണ് ഇത്. ഇവിടെ പ്രവേശിക്കാൻ മുൻകൂട്ടി ചില നടപടിക്രമങ്ങൾ ആവശ്യമാണ്. യാത്രോദ്ദേശ്യം അറിയിച്ച് അതോറിറ്റിക്ക് അപേക്ഷ നൽകണം. അപേക്ഷ സമർപ്പിച്ച് 10 ദിവസത്തിന് ശേഷമാണ് യാത്രാനുമതി ലഭിച്ചതെന്ന് സുലൈമി പറഞ്ഞു. അറേബ്യൻ ഒട്ടകപ്പക്ഷിയെ കാണാൻ ഭാഗ്യമില്ലാതെ പോയതിൽ ദുഃഖമുണ്ട് അദ്ദേഹത്തിന്. സംരക്ഷിത മേഖലയിൽ ഒട്ടകപക്ഷികളുണ്ടെന്ന് ഒരു വർഷം മുമ്പ് കണ്ടെത്തിയിരുന്നു.
വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെ വന്യമൃഗങ്ങൾ സുരക്ഷിതരായി വളരാനും പ്രകൃതി സന്തുലനത്തിെൻറ നിലനിൽപിനും അതോറിറ്റി നടത്തുന്ന സംരക്ഷണ പ്രവർത്തനങ്ങൾ വലിയ സഹായമാണ് നൽകുന്നതെന്നും സുലൈമി കൂട്ടിച്ചേർത്തു. ഉറുഖ് ബനി മആരിദ് പ്രദേശം 11,980 ചതുരശ്ര വിസ്തൃതിയിലാണ് നിവർന്നുകിടക്കുന്നത്.
1970ഒാടെ നാമാവശേഷമായി തീര്‍ന്ന അറേബ്യൻ കലമാനുകളെ അവസാനം കണ്ടത് ഇൗ മേഖലയിലായിരുന്നു. പിന്നെ നീണ്ട കാലത്തിന് ശേഷം വിവിധയിനം മാനുകളെ 1995ൽ ഇതേ മേഖലയിൽ വീണ്ടും കണ്ടെത്തി. കാട്ടുപൂച്ച, കുറുക്കൻ, മുയൽ, ഒട്ടകപക്ഷി തുടങ്ങി വിവിധയിനം വന്യമൃഗങ്ങളുടെ മരുഭൂ വർഗബന്ധുക്കളും 104 ഇനം പക്ഷികളും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.