സാമ്പത്തികരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം 35.6 ശതമാനം വർധിച്ചു -സൗദി മാനവ വിഭവശേഷി മന്ത്രി

ജിദ്ദ: രാജ്യത്തെ സാമ്പത്തിക സ്ത്രീകളുടെ പങ്കാളിത്തം 35.6 ശതമാനം വർധിച്ചതായി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി പറഞ്ഞു. നജ്‌റാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ വനിതകളുൾപ്പെടെയുള്ള വ്യവസായികളും സംരംഭകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അൽറാജ്ഹി ഇക്കാര്യം പറഞ്ഞത്. സൗദികളെ നിയമിക്കുന്നതിന് സ്വകാര്യമേഖല നൽകിയ ദേശീയശ്രമങ്ങളുടെ ഫലമായാണ് സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം വർധിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെയും പുരുഷന്മാരുടെയും പങ്കാളിത്തം സ്വകാര്യമേഖലയിൽ 22 ലക്ഷത്തിലധികം സൗദികൾക്ക് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിലും സംഭാവന നൽകി. സൗദി യുവാക്കളെ നിരവധി തൊഴിലുകളിൽ പ്രവർത്തിക്കാൻ സഹായിക്കുന്നതിനും ശാക്തീകരിക്കുന്നതിനും സ്വകാര്യമേഖലയുമായി സഹകരിച്ച് നടപ്പാക്കിയ പദ്ധതികളെയും പരിപാടികളെയും മന്ത്രി പ്രശംസിച്ചു.

ഏറ്റവും ശ്രദ്ധേയമായ സംരംഭങ്ങളും പദ്ധതികളും അവലോകനം ചെയ്തു. സ്ത്രീകളെയും പുരുഷന്മാരെയും യോഗ്യരാക്കുന്നതിനും തൊഴിൽ വിപണിയിൽ ലഭ്യമായ പരിശീലനവും തൊഴിലവസരങ്ങളും നൽകി അവരെ പ്രാപ്തരാക്കുന്നതിനുംവേണ്ടി പ്രവർത്തിക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു.

Tags:    
News Summary - Women's participation in the financial sector has increased by 35.6 percent - Saudi HRD Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.