വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ ഗ്ലോബൽ കോഓഡിനേറ്റർ ഡോ. ആനി ലിബുവിന് ഉപഹാരം നൽകുന്നു
റിയാദ്: സ്ത്രീ ശാക്തീകരണം അവളുടെ അവകാശമാണെന്ന് വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഗ്ലോബൽ കോഓഡിനേറ്റർ ഡോ. ആനി ലിബു പറഞ്ഞു. ഡബ്ല്യു.എം.എഫ് റിയാദ് എക്സിറ്റ് 18-ലെ ഷാലിഹത് അൽ അമാക്കിൻ ഇസ്തിറായിൽ നടന്ന സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. സ്ത്രീ ഇന്ന് പോരാട്ടത്തിന്റെയും ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായിക്കൊണ്ടിരിക്കുകയാണെന്നും അതിന് ഉത്തമോദാഹരണമാണ് കഴിഞ്ഞ ദിവസം പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സേന മറുപടി നൽകിയ ഓപറേഷൻ സിന്ദൂരെന്ന് അവർ സൂചിപ്പിച്ചു.
അവിടെ ശ്രദ്ധേയമായത് കേണൽ സോഫിയ ഖുറേഷിയുടെയും വിങ് കമാൻഡർ വ്യോമിക സിങ്ങിന്റെയും സാന്നിധ്യമാണെന്നും സ്ത്രീ ഇന്ന് പോരാട്ടത്തിന്റെയും ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായിക്കൊണ്ടിരിക്കുകയാണെന്നും ആനി ലിബു അഭിപ്രായപ്പെട്ടു. ബഹിരാകാശത്തേക്ക് പോയി തിരിച്ചെത്തിയ സുനിത വില്യംസിനെ പോലുള്ളവർ മനോധൈര്യത്തിന്റെ ഉത്തമ ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ടെന്നും അതുകൊണ്ടു തന്നെ സമൂഹത്തിൽ ഒരു സ്ത്രീ എന്തെല്ലാം നേരിട്ടാലാണ് അവൾക്ക് മുന്നേറാൻ സാധിക്കുക എന്നത് നാം നിരന്തരം ചോദിച്ചുകൊണ്ടിരിക്കണമെന്നും സ്ത്രീ ശാക്തീകരണം എന്നത് സ്ത്രീക്ക് കിട്ടേണ്ട പരിഗണന അല്ല അവളുടെ അവകാശമാണെന്നും ആനി ലിബു കൂട്ടിച്ചേർത്തു. ഹ്രസ്വ സന്ദർശനത്തിനായി റിയാദിലെത്തിയതായിരുന്നു അവർ.
ചടങ്ങ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എം.എഫ് റിയാദ് കൗൺസിലിന്റെ ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ഡോ. ആനി ലിബു നിർവഹിച്ചു. റിയാദ് കൗൺസിൽ പ്രസിഡൻറ് കബീർ പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, മിഡിലീസ്റ്റ് വൈസ് പ്രസിഡൻറ് ഷംനാസ് അയൂബ്, സൗദി നാഷനൽ കമ്മിറ്റി ട്രഷറർ അൻസാർ വർക്കല, വൈസ് പ്രസിഡൻറ് സുബി സജിൻ, റിയാദ് കൗൺസിൽ വൈസ് പ്രസിഡൻറ് നിസാർ പള്ളിക്കശ്ശേരി, ജോ.സെക്രട്ടറി ഷംനാദ് കുളത്തൂപ്പുഴ, അലി ആലുവ, മീഡിയ കൺവീനർ റിയാസ് വണ്ടൂർ, സനു മാവേലിക്കര, നസീർ ഹംസകുഞ്ഞ്, റിയാദ് കൗൺസിൽ വനിത ഫോറം പ്രസിഡൻറ് സബ്രിൻ ഷംനാസ്, കോഓഡിനേറ്റർ കാർത്തിക സനീഷ്, ജോ.സെക്രട്ടറി മിനുജ മുഹമ്മദ്, സലീന ജയിംസ് എന്നിവർ സംസാരിച്ചു. സജിൻ നിഷാൻ അവതാരകനായിരുന്നു.
തങ്കച്ചൻ വർഗീസിന്റെ നേതൃത്വത്തിൽ ഗാനമേളയും വിമൻസ് വിങ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. റിയാദ് കൗൺസിൽ ജനറൽ സെക്രട്ടറി സലാം പെരുമ്പാവൂർ സ്വാഗതവും വനിത ഫോറം സെക്രട്ടറി അഞ്ജു അനിയൻ നന്ദിയും പറഞ്ഞു. റിയാദ് കൗൺസിൽ നിർവാഹക സമിതി അംഗങ്ങൾ ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.