റിയാദ്: പ്രവാസലോകത്തെ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി, എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ വിമെൻസ് കലക്ടീവ്, മുറബ്ബ ലുലുവുമായി ചേർന്ന് സംഘടിപ്പിച്ച ഹെന്ന രാത്രി–പബ്ലിക് മൈലാഞ്ചി ഇടൽ പരിപാടി വർണഭമായി. വ്ലോഗർമാരായ ഷെബി മൻസൂർ, റഹ്മ സുബൈർ എന്നിവർ മുഖ്യാതിഥികളായി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മുറബ്ബ ലുലു മാനേജർ ലാലു വർക്കി നിർവഹിച്ചു. വിമെൻസ് കലക്ടീവ് പ്രസിഡൻറ് നസ്റിയ ജിബിൻ അധ്യക്ഷത വഹിച്ചു.
നൗറീൻ ഷായും സഫ്ന അമീറും കൺവീനർമാരായുള്ള പരിപാടിയിൽ, സ്വപ്ന ശുകൂർ, കാർത്തിക രാജ്, ആതിര, നസ്രിൻ, ലിയാ, സിനി ശറഫുദ്ധീൻ, അസീന മുജീബ്, സനു സുബൈർ, ഷഹനാസ് അബ്ദുൽ ജലീൽ, മിനുജ്, ഷിസ ഫതിം, ജുവൈരിയ ജിബിൻ, ഹിബ സുബൈർ എന്നിവർ ചേർന്ന് ഹെന്ന പരിപാടിക്ക് ചാരുത കൂട്ടി. മെഹന്തി കലയുടെ ചാരുത പ്രദർശിപ്പിച്ച നൗറീൻ, പ്രജിത്ത പ്രസാദ്, സമീറ ഹൈദ്രോസ് എന്നിവർ മൈലാഞ്ചി ഇട്ടുകൊടുത്തത് ചടങ്ങിന് നിറം പകർന്നു. ജനറൽ സെക്രട്ടറി സൗമ്യ തോമസ് സ്വാഗതവും ആക്ടിങ് ട്രഷറർ മിനി വകീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.