കടകളിലെ വനിതാവത്കരണം: നിയമ നടപടി കര്‍ശനമാക്കി

ജിദ്ദ: വനിതാവത്കരണം പൂർത്തിയാക്കാത്ത  കടകള്‍ക്കെതിരെ സൗദിയിൽ നിയമ നടപടി കര്‍ശനമാക്കി. പദ്ധതിയുടെ മൂന്നാം ഘട്ടം പ്രാബല്യത്തിലായതോടെ നടത്തിയ റെയ്ഡുകളിൽ 5000 ഒാളംകേസുകള്‍ രജിസ്​റ്റർ ചെയ്തു. വനിതാവത്കരണം 72 ശതമാനമാണ് സൗദിയില്‍ പൂര്‍ത്തിയായത് എന്ന്​  
തൊഴില്‍ സാമൂഹ്യ വികസന മന്ത്രി ഖാലിദ് അബല്‍ ഖൈൽ അറിയിച്ചു.
നവംബറിലാണ് വനിതാവത്കരണം പ്രാബല്യത്തിലായത്. അന്നു മുതലാരംഭിച്ച പരിശോധന ഒരുമാസം പിന്നിട്ടു. ഇതുവരെ 4730 കേസുകള്‍ റജിസ്​റ്റര്‍ ചെയ്തു. സ്വദേശികൾക്ക്​ നീക്കി വെച്ച തസ്തികയില്‍ വിദേശികളെ നിയമിച്ചതാണ് ഇതിലെ 1101 കേസുകള്‍. വനിത ജോലികളില്‍ പുരുഷന്മാരെ വെച്ചതിന് 3226 കേസുകളാണ്​ രജിസ്​റ്റർ ചെയ്​തത്​. 4696 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മക്ക പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നിയമ ലംഘനം കണ്ടെത്തിയത്. 1905 കേസുകൾ  മക്കയിൽ രജിസ്​റ്റര്‍ ചെയ്തു. പതിനാറായിരത്തിലേറെ സ്ഥാപനങ്ങളിൽ ഇതിനകം വനിതാവത്​കരണം പൂര്‍ത്തിയായി. മൂന്നാം ഘട്ടം പൂര്‍ത്തിയാകാനുളളത് 28 ശതമാനം മാത്രമാണ്​. നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനുള്ളത് 6300 സ്ഥാപനങ്ങളാണ്. മൊബൈല്‍ ഓഫീസുകൾ ഒരുക്കിയാണ്​ പരിശോധന. റിയാദില്‍ 184 സ്ഥാപനങ്ങൾക്ക്​  മുന്നറിയിപ്പ് നോട്ടീസ് നല്‍കി. 13 പേരെ അറസ്​റ്റു ചെയ്തു.
 
Tags:    
News Summary - womenizing in shops-saudi arabia-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.