ജിദ്ദ: സൗദി അറേബ്യയിൽ ചരിത്രം തിരുത്തി ജൂൺ 24 ന് വനിതകളുടെ ഡ്രൈവിങ് ആരംഭിക്കും. ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽബസ്സാമിയാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന തിയതിയുടെ പ്രഖ്യാപനം നടത്തിയത്. വനിതകളുടെ ഡ്രൈവിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2017 സെപ്റ്റംബറിലാണ് വനിതകൾക്ക് വാഹനമോടിക്കുന്നതിനുള്ള ദശകങ്ങൾ പഴക്കമുള്ള വിലക്ക് എടുത്തുകളഞ്ഞ് രാജകൽപന വന്നത്. ഇൗ വർഷം പകുതിയോടെ വനിതകളുടെ ഡ്രൈവിങ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൃത്യമായ തിയതി നേരെത്ത പ്രഖ്യാപിച്ചിരുന്നില്ല. ഇതിനിടയിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുകയും മറ്റുഒരുക്കങ്ങൾ തകൃതിയായി നടന്നുവരികയുമായിരുന്നു. അഞ്ചുനഗരങ്ങളിലാണ് പ്രാഥമികമായി സ്കൂളുകൾ തുടങ്ങിയത്. വിദേശത്ത് നിന്ന് ൈലസൻസ് നേടിയ സൗദി വനിതകൾ ഉൾപ്പെടെ ഇവിടെ പരിശീലകരായി ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.