റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ ഈ രംഗത്ത് വനിതകളുടെ നിക്ഷേപ, തൊഴില്‍ സാധ്യത ആരായുന്നതിനായി റിയാദ് ചേംബറിന് കീഴില്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു. ഡ്രൈവിങ് സ്കൂള്‍, വാഹനം മോടി കൂട്ടാനുള്ള വസ്തുക്കള്‍, സേവനം തുടങ്ങി വിവിധ മേഖലയില്‍ 208 ദശലക്ഷം റിയാലിെൻറ മുതല്‍മുടക്കിന് സാധ്യതയുണ്ടെന്ന് കമ്മിറ്റി വ്യക്തമാക്കി. സൗദി വിഷന്‍ 2030െൻറ ഭാഗമായി സ്വദേശി വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വാഹന മേഖലയില്‍ പുതിയ അവസരം തുറക്കും. സ്ത്രീകളുടെ ഡ്രൈവിങ് സ്കൂളുകള്‍ രാജ്യത്തിെൻറ എല്ലാ ഭാഗത്തും തുറന്നുപ്രവര്‍ത്തിക്കുന്നതിലൂടെ ഈ രംഗത്തെ നിക്ഷേപം സജീവമാവും. കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കാനും ഇത് കാരണമാവും. നിലവില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥിനികളുടെ വാഹനങ്ങളില്‍ പരുഷന്മാരാണ് ഡ്രൈവര്‍മാർ. പെണ്‍കുട്ടികളുടെ സ്കൂളുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതും പുരുഷന്മാരാണ്. ഈ ജോലികള്‍ സ്ത്രീകള്‍ക്ക് ഏറെ അനുയോജ്യമാണ്. വാഹനങ്ങളിലെ ആക്സസറീസ് മേഖല സ്ത്രീകള്‍ക്ക് ഏറെ ലാഭസാധ്യതയുള്ള വാണിജ്യരംഗം തുറന്നുകൊടുക്കും. വാഹനങ്ങളുടെ വർക്ഷോപ്പുകളും സ്ത്രീകള്‍ക്ക് ആരംഭിക്കാവുന്ന പുതിയ സംരംഭമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.