വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ അ​ൽ ഖ​ർ​ജ് സ്​​റ്റേ​റ്റ് കൗ​ൺ​സി​ൽ ‘ശി​ശി​രോ​ത്സ​വം 2026’ പ​രി​പാ​ടി​യി​ൽ​നി​ന്ന്​

ഡ​ബ്ല്യു.​എം.​എ​ഫ് അ​ൽ ഖ​ർ​ജ് ‘ശി​ശി​രോ​ത്സ​വം 2026’

റി​യാ​ദ്: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) അ​ൽ ഖ​ർ​ജ് സ്​​റ്റേ​റ്റ് കൗ​ൺ​സി​ൽ ‘ശി​ശി​രോ​ത്സ​വം 2026’ പ്ര​വാ​സി സ​മൂ​ഹ​ത്തി​​ന്റെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

ക​ല​യും സൗ​ഹൃ​ദ​വും ജീ​വ​കാ​രു​ണ്യ ബോ​ധ​വും ഒ​ത്തു​ചേ​ർ​ന്ന ആ​ഘോ​ഷം അ​ൽ ഖ​ർ​ജി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കി. സൗ​ദി​യി​ൽ​നി​ന്നും ഡ​ബ്ല്യു.​എം.​എ​ഫ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശി​ഹാ​ബ് കൊ​ട്ടു​കാ​ടി​നെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചു.

187 അം​ഗ​ങ്ങ​ളു​ള്ള അ​ൽ ഖ​ർ​ജ് കൗ​ൺ​സി​ൽ സം​ഘ​ട​ന​യി​ലെ ഏ​റ്റ​വും വ​ലി​യ കൗ​ൺ​സി​ലാ​യി മാ​റി​യ​തി​ൽ അ​ദ്ദേ​ഹം സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. സൗ​ദി നാ​ഷ​ന​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഹെൻറി തോ​മ​സ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. നി​യു​ക്ത പ്ര​സി​ഡ​ൻ​റ്​ ആ​ൽ​ബി​ൻ ആ​​ന്റോ പു​തി​യ ഫോ​റം അം​ഗ​ങ്ങ​ളെ​യും നോ​മി​നേ​ഷ​നു​ക​ളെ​യും അ​വ​ത​രി​പ്പി​ച്ചു.

നാ​ഷ​ന​ൽ ക്വി​സ് മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ അ​ൽ ഖ​ർ​ജ് ടീ​മി​നെ​യും, ക്വി​സ് മാ​സ്റ്റ​ർ വി​വേ​ക് ടി. ​ചാ​ക്കോ​യെ​യും ആ​ദ​രി​ച്ചു. വി​വേ​ക് ടി. ​ചാ​ക്കോ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര സ​ന്ദേ​ശ​വും ന​ൽ​കി. ഏ​ക​ദേ​ശം 170 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു. പ​രി​പാ​ടി​യി​ൽ​വെ​ച്ച് 12 പേ​ർ പു​തു​താ​യി സം​ഘ​ട​ന​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തു.

സ്റ്റേ​റ്റ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ അ​ഭി​ലാ​ഷ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ. ​സെ​ക്ര​ട്ട​റി ഷി​നോ​യ് കു​ഞ്ഞ​പ്പ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി​നു മ​ണ​ങ്ങാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ വി​രു​ന്നും ഡി.​ജെ പാ​ർ​ട്ടി​യോ​ടെ​യും കൂ​ടി ശി​ശി​രോ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​യി.

Tags:    
News Summary - WMF Al Kharj ‘Winter Festival 2026’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.