പ്ര​വാ​സ​ത്തോ​ട് വി​ട​ചൊ​ല്ലി സ​ലീം ചാ​ലി​യം

റി​യാ​ദ്: റി​യാ​ദ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നും പ്ര​മു​ഖ ക​ലാ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ലീം ചാ​ലി​യം 18 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. ദീ​ർ​ഘ​കാ​ല​ത്തെ അ​ധ്യാ​പ​ന വൃ​ത്തി​യോ​ട് വി​ട​പ​റ​യു​ന്ന അ​ദ്ദേ​ഹം ബി​സി​ന​സ് മേ​ഖ​ല​യി​ൽ പു​തി​യ ചു​വ​ടു​വെ​പ്പി​നൊ​രു​ങ്ങു​ക​യാ​ണ്. പ്രൊ​ഡ​ക്റ്റ് ട്രെ​യി​നി​ങ്, മാ​ർ​ക്ക​റ്റി​ങ്​ എ​ന്നീ മേ​ഖ​ല​ക​ളാ​യി​രി​ക്കും അ​ടു​ത്ത ത​ട്ട​ക​മെ​ന്ന് സ​ലീം വ്യ​ക്ത​മാ​ക്കി.

അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, സൈ​ക്കോ​ള​ജി വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​യ ഇ​ദ്ദേ​ഹം നി​ല​വി​ൽ എം.​ബി.​എ പ​ഠ​നം ന​ട​ത്തി​വ​രി​ക​യാ​ണ്.​അ​ക്ഷ​ര​മു​റ്റ​ത്തോ​ട് വി​ട​പ​റ​യു​മ്പോ​ൾ പ​ഠ​ന ബോ​ധ​ന ചു​റ്റു​പാ​ടു​ക​ളെ കു​റി​ച്ചു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ൾ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ൾ വി​ദ്യാ​ർ​ത്ഥി കേ​ന്ദ്രീ​കൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്നു​ണ്ടെ​ങ്കി​ലും, ഗ​ൾ​ഫ് സ്കൂ​ളു​ക​ളി​ൽ അ​ക്കാ​ദ​മി​ക് സ​മ്മ​ർ​ദ്ദം മൂ​ലം കു​ട്ടി​ക​ളു​ടെ ക​ലാ-​സാ​ഹി​ത്യ വാ​സ​ന​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ അ​വ​സ​രം കു​റ​വാ​ണെ​ന്ന യാ​ഥാ​ർ​ത്ഥ്യം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​ധ്യാ​പ​ന​ത്തോ​ടൊ​പ്പം ത​ന്നെ അ​വ​താ​ര​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ, ക​ലാ​കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ലും സ​ലീം സ​ജീ​വ​മാ​യി​രു​ന്നു. കോ​ള​ജ് കാ​ലം മു​ത​ൽ റേ​ഡി​യോ, ടെ​ലി​വി​ഷ​ൻ രം​ഗ​ത്തു​ള്ള താ​ൽ​പ​ര്യം വ​രും​കാ​ല​ങ്ങ​ളി​ലും തു​ട​രാ​നാ​ണ് തീ​രു​മാ​നം.

സാ​മൂ​ഹി​ക രം​ഗ​ത്തും സ​ജീ​വ​മാ​യ സ​ലീം ചാ​ലി​യം കെ.​എം.​സി.​സി ബേ​പ്പൂ​ർ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്, കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് സാ​ഹി​തി ചെ​യ​ർ​മാ​ൻ, ക​സ​വ് ക​ലാ​വേ​ദി പ്ര​സി​ഡ​ൻ​റ്​ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​റാ​യും അ​തി​ന് കീ​ഴി​ലെ ദാ​റു​ൽ ഖു​ർ​ആ​ൻ മ​ദ്ര​സ പ്രി​ൻ​സി​പ്പ​ലാ​യും 10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്. മേ​യ് ആ​ദ്യ​വാ​ര​ത്തി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന് സ​ലീം ചാ​ലി​യം അ​റി​യി​ച്ചു. 2019-ൽ ​ആ​ദ്യ ഭാ​ര്യ ഇ​സാ​റ​ത്തി​െൻറ വി​യോ​ഗ​മാ​ണ് ജീ​വി​ത​ത്തി​ൽ ത​നി​ക്ക് ഏ​റ്റ​വും വേ​ദ​ന​യു​ണ്ടാ​ക്കി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബീ​രാ​ൻ കോ​യ - ആ​യി​ശ ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ സ​ലിം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പൂ​വാ​ട്ടു​പ​റ​മ്പി​ലാ​ണ് താ​മ​സം. ഭാ​ര്യ ഷി​ഫ്ന. ആ​യി​ശ നി​ബ, അ​സീം അ​ഹ്മ​ദ്, ബാ​സിം സ​ലിം എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Tags:    
News Summary - Salim Chaliyam bids farewell to expatriate life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.