ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ​ക്ക് മ​ദീ​ന​യി​ൽ വി​പു​ല സൗ​ക​ര്യ​ങ്ങ​ൾ

മ​ദീ​ന: മ​ദീ​ന​യി​ലെ​ത്തു​ന്ന ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് ഇ​ത്ത​വ​ണ ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഹാ​ജി​മാ​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഹ​ജ്ജ് മി​ഷ​ന് കീ​ഴി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളും ഡി​സ്പെ​ൻ​സ​റി​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കി​ട​ത്തി​ച്ചി​കി​ത്സ​ക്കും വി​വി​ധ ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ​ക്കും സൗ​ക​ര്യ​മു​ള്ള ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് തീ​ർ​ഥാ​ട​ക​ർ​ക്ക് ചി​കി​ത്സ​യും മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഇ​ന്ത്യ​യി​ൽ നി​ന്നും ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ എ​ത്തി​യ ഡോ​ക്ട​ർ​മാ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​ണ് സേ​വ​ന രം​ഗ​ത്തു​ള്ള​ത്. അ​ത്യാ​ഹി​ത ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​യി ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഹ​ജ്ജ് മി​ഷ​ൻ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രെ സൗ​ദി ഗ​വ​ൺ​മെൻറ്​ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റു​മെ​ന്നും അ​വി​ടെ ഹാ​ജി​മാ​രെ സ​ഹാ​യി​ക്കാ​ൻ ഹ​ജ്ജ് മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ഴു​വ​ൻ സ​മ​യ​വും ല​ഭ്യ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​സ്ജി​ദു​ന്ന​ബ​വി​ക്ക് സ​മീ​പ​മു​ള്ള ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഹോ​ട്ട​ലു​ക​ളി​ലാ​ണ് തീ​ർ​ഥാ​ട​ക​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ​ള്ളി​ക്ക് സ​മീ​പ​മാ​യ​തി​നാ​ൽ ഹാ​ജി​മാ​ർ​ക്ക് പ്രാ​ർ​ഥ​ന​ക​ൾ​ക്കാ​യി എ​ളു​പ്പ​ത്തി​ൽ ഹ​റ​മി​ലെ​ത്താം. മ​സ്ജി​ദു​ന്ന​ബ​വി​യു​ടെ പ്ര​ധാ​ന ക​വാ​ട​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രെ സ​ഹാ​യി​ക്കാ​നാ​യി ഹ​ജ്ജ് മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. താ​മ​സ​സ്ഥ​ലം ക​ണ്ടെ​ത്താ​നും റൗ​ളാ ശ​രീ​ഫ് സ​ന്ദ​ർ​ശ​ന​ത്തി​നും ഇ​വ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും. നി​ശ്ചി​ത സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് തീ​ർ​ഥാ​ട​ക​രെ റൗ​ളാ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കൊ​ണ്ടു​പോ​കു​ന്ന​ത്. തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ൽ ഒ​രു ത​വ​ണ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​വ​സ​രം ല​ഭി​ക്കു​ക. അ​തേ​സ​മ​യം, മ​ദീ​ന​യി​ലെ മ​റ്റ് ച​രി​ത്ര​പ്ര​ധാ​ന​മാ​യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ ഹ​ജ്ജ് മി​ഷ​ൻ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടി​ല്ല; താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ക്ക് സ്വ​ന്തം നി​ല​യി​ൽ സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്. എ​ട്ട് ദി​വ​സ​ത്തെ മ​ദീ​ന സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഹാ​ജി​മാ​ർ മ​ക്ക​യി​ലേ​ക്ക് തി​രി​ക്കും. മ​ദീ​ന​യി​ൽ നി​ന്നു​ള്ള ആ​ദ്യ സം​ഘം തി​ങ്ക​ളാ​ഴ്ച മ​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ടും. ഇ​ത്ത​വ​ണ 61,000 ഹാ​ജി​മാ​ർ​ക്ക് ഹ​റ​മൈ​ൻ ഹൈ​സ്പീ​ഡ് ട്രെ​യി​നി​ലാ​ണ് യാ​ത്ര​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 300 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന ട്രെ​യി​ൻ വ​ഴി ര​ണ്ട​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​ക്ക​യി​ലെ​ത്താ​ൻ സാ​ധി​ക്കും.

ജി​ദ്ദ വ​ഴി​യു​ള്ള ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ വ​ര​വ് ഏ​പ്രി​ൽ 30ന് ​ആ​രം​ഭി​ക്കും. കേ​ര​ള സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള ഹാ​ജി​മാ​രും ഇ​തേ ദി​വ​സം കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ആ​ദ്യ വി​മാ​ന​ത്തി​ൽ സൗ​ദി​യി​ലെ​ത്തും. സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ൾ വ​ഴി​യു​ള്ള ഹാ​ജി​മാ​ർ ഈ ​മാ​സം 18 മു​ത​ൽ ത​ന്നെ മ​ക്ക​യി​ലെ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Tags:    
News Summary - Extensive facilities for Indian Hajj pilgrims in Madinah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.