സൗ​ദി അ​റേ​ബ്യ​യി​ൽ ആ​ദ്യ​ത്തെ സ​മ​ഗ്ര സ​മു​ദ്ര പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലെ സ​മു​ദ്ര​മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സ​മ​ഗ്ര അ​ടി​സ്ഥാ​ന സ​മു​ദ്ര പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് റി​യാ​ദി​ൽ തു​ട​ക്ക​മാ​യി.

പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​ടെ (ടി.​ജി.​എ) നേ​രി​ട്ടു​ള്ള പി​ന്തു​ണ​യോ​ടെ ജ​ന​റ​ൽ ടെ​ക്നി​ക്ക​ൽ ആ​ൻ​ഡ് സേ​ഫ്റ്റി ട്രെ​യി​നി​ങ് സെ​ന്റ​റാ​ണ് ഈ ​സു​പ്ര​ധാ​ന സം​രം​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ദേ​ശീ​യ പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നും സ​മു​ദ്ര സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു​മു​ള്ള തീ​വ്ര​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സ​മു​ദ്ര​മേ​ഖ​ല​യി​ലെ അ​ത്യാ​വ​ശ്യ​മാ​യ അ​റി​വു​ക​ളും പ്രാ​യോ​ഗി​ക നൈ​പു​ണ്യ​ങ്ങ​ളും സ്വ​ദേ​ശി യു​വാ​ക്ക​ൾ​ക്ക് പ​ക​ർ​ന്നു​ന​ൽ​കി അ​വ​രെ തൊ​ഴി​ൽ​സ​ജ്ജ​രാ​ക്കു​ക എ​ന്ന​താ​ണ് ഈ ​പ്രോ​ഗ്രാ​മി​െൻറ പ്ര​ധാ​ന ല​ക്ഷ്യം. അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട മി​ക​ച്ച പ​രി​ശീ​ല​ന രീ​തി​ക​ളാ​ണ് ഇ​തി​നാ​യി പി​ന്തു​ട​രു​ന്ന​ത്. സു​ര​ക്ഷാ അ​വ​ബോ​ധം, ക​ട​ലി​ലെ വ്യ​ക്തി​ഗ​ത അ​തി​ജീ​വ​ന വി​ദ്യ​ക​ൾ, അ​ടി​സ്ഥാ​ന പ്ര​ഥ​മ​ശു​ശ്രൂ​ഷ, വ്യ​ക്തി​ഗ​ത സു​ര​ക്ഷ, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം, അ​ഗ്നി പ്ര​തി​രോ​ധ​വും നി​യ​ന്ത്ര​ണ​വും തു​ട​ങ്ങി​യ വി​പു​ല​മാ​യ വി​ഷ​യ​ങ്ങ​ൾ ഈ ​പ​രി​ശീ​ല​ന കോ​ഴ്സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ദേ​ശീ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ന്ന​ദ്ധ​ത വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും സ​മു​ദ്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സു​സ്ഥി​ര​മാ​യ വ​ള​ർ​ച്ച ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഈ ​പ​ദ്ധ​തി വ​ലി​യ പ​ങ്കു​വ​ഹി​ക്കു​മെ​ന്ന് പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും മു​ൻ​നി​ർ​ത്തി ത​യ്യാ​റാ​ക്കി​യ ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി, വ​രും നാ​ളു​ക​ളി​ൽ ക​പ്പ​ൽ​യാ​ത്ര മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​നും മേ​ഖ​ല​യി​ൽ വ​ലി​യ പു​രോ​ഗ​തി കൈ​വ​രി​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - First comprehensive maritime training program launched in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.