ദമ്മാം: ഐ.ഐ.സി.ഡി സ്റ്റുഡൻറ്സ് വിഭാഗം സംഘടിപ്പിക്കുന്ന ‘അസ്പയർ 2.0’ വിദ്യാർഥി റസിഡൻഷ്യൽ ക്യാമ്പ് വെള്ളിയാഴ്ച ദമ്മാമിൽ സമാപിക്കും. വ്യാഴാഴ്ച അബ്ദുൽ ജബ്ബാർ മദീനി ഉദ്ഘാടനം ചെയ്ത ക്യാമ്പ് ‘കാലാതിവർത്തിയായത് കെട്ടിപ്പടുക്കാൻ നിങ്ങൾ തയാറാണോ?’ എന്ന പ്രമേയത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ വ്യക്തിത്വ വികാസം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, നേതൃപാഠവം എന്നിവ ലക്ഷ്യമിട്ട് നടത്തുന്ന ക്യാമ്പിൽ ദമ്മാമിലെയും പരിസരപ്രദേശങ്ങളിലെയും നിരവധി വിദ്യാർഥികൾ പങ്കെടുക്കും. രണ്ട് ദിവസത്തെ ക്യാമ്പിൽ അബ്ദുൽ സുബ്ഹാൻ, സർഫറാസ് സ്വലാഹി, ഡോ. ഷഹ്നാസ്, ജാഫർ കല്ലാടി, ഉസാമ ഫൈസൽ തുടങ്ങിയ പ്രമുഖർ വിവിധ പഠന സെഷനുകൾക്ക് നേതൃത്വം നൽകുന്നതാണ്. പഠനക്ലാസുകൾക്ക് പുറമെ സർഗാത്മകത വളർത്തുന്ന വിനോദ പരിപാടികളും ക്യാമ്പിെൻറ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ 0562147631, 0560612917 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.