സൗ​ദി-​തു​ർ​ക്കി​യ റെ​യി​ൽപാ​ത പു​നഃ​സ്ഥാ​പി​ക്കു​ന്നു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യെ ​ജോ​ർ​ഡ​ൻ, സി​റി​യ എ​ന്നി​വ​ട​ങ്ങ​ളി​ലൂ​ടെ തു​ർ​ക്കി​യ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റെ​യി​ൽ​വേ പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത പ​ഠ​നം ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്ന് സൗ​ദി ഗ​താ​ഗ​ത, ലോ​ജി​സ്​​റ്റി​ക്സ് മ​ന്ത്രി സാ​ലി​ഹ് അ​ൽ​ജാ​സ​ർ അ​റി​യി​ച്ചു. അ​ൽ അ​റേ​ബ്യ ചാ​ന​ലി​ന് ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ന്ത്രി നി​ർ​ണാ​യ​ക​മാ​യ ഈ ​വി​വ​രം പ​ങ്കു​വെ​ച്ച​ത്. ഒ​രു നൂ​റ്റാ​ണ്ട്​ മു​മ്പ്​ സൗ​ദി അ​റേ​ബ്യ​ക്കും തു​ർ​ക്കി​യ​ക്കു​മി​ട​യി​ൽ ഒ​രു റെ​യി​ൽ​വേ പാ​ത​യു​ണ്ടാ​യി​രു​ന്നു. ഹി​ജാ​സ് റെ​യി​ൽ​വേ എ​ന്ന പാ​ത​ക്ക്​ സ​മാ​ന​മാ​യി പു​തി​യ​തൊ​ന്ന്​ നി​ർ​മി​ക്കു​ന്ന​തി​നെ കു​റി​ച്ചു​ള്ള പ​ഠ​ന​മാ​ണ്​ ന​ട​ക്കു​ന്ന​ത്. മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ സു​സ്ഥി​ര​മാ​യ ക​ര​ഗ​താ​ഗ​ത സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ക, വ്യാ​പാ​ര ഇ​ട​പാ​ടു​ക​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ക, പ്രാ​ദേ​ശി​ക സം​യോ​ജ​നം വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​ബൃ​ഹ​ദ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ. നി​ല​വി​ൽ സൗ​ദി​യു​ടെ ദേ​ശീ​യ റെ​യി​ൽ ശൃം​ഖ​ല അ​ൽ ഹ​ദീ​ത ക്രോ​സിം​ഗ് വ​ഴി ​ജോ​ർ​ഡാ​ൻ അ​തി​ർ​ത്തി വ​രെ വ്യാ​പി​ച്ചു കി​ട​ക്കു​ക​യാ​ണ്. ഭാ​വി​യി​ൽ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലു​ള്ള റെ​യി​ൽ​വേ ക​ണ​ക്റ്റി​വി​റ്റി​യു​ടെ ത​ന്ത്ര​പ​ര​മാ​യ കേ​ന്ദ്ര​ബി​ന്ദു​വാ​യി ഈ ​പാ​ത മാ​റു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സൗ​ദി ഗ​താ​ഗ​ത മ​ന്ത്രി സാ​ലി​ഹ് അ​ൽ​ജാ​സ​റും ​ജോ​ർ​ഡാ​ൻ ഗ​താ​ഗ​ത മ​ന്ത്രി നി​ദാ​ൽ ഖ​ത്താ​മി​നും ത​മ്മി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. നി​ല​വി​ലു​ള്ള ക​രാ​റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ര, ക​ട​ൽ, വ്യോ​മ ഗ​താ​ഗ​ത മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും സാ​മ്പ​ത്തി​ക സം​യോ​ജ​ന​വും വി​ത​ര​ണ ശൃം​ഖ​ല​യും സു​ഗ​മ​മാ​ക്കു​ന്ന​തി​ൽ റെ​യി​ൽ​വേ ലി​ങ്കി​ന്റെ പ​ങ്കി​നെ​ക്കു​റി​ച്ചും ഇ​രു​മ​ന്ത്രി​മാ​രും സം​സാ​രി​ച്ചു. ച​രി​ത്ര​പ്ര​ധാ​ന​മാ​യ ഹി​ജാ​സ് റെ​യി​ൽ​വേ​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തു​ർ​ക്കി​യ​യും സ​മാ​ന​മാ​യ നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. തു​ർ​ക്കി​യു​ടെ റെ​യി​ൽ​വേ ശൃം​ഖ​ല സി​റി​യ​ൻ ന​ഗ​ര​മാ​യ അ​ല​പ്പോ​യി​ലേ​ക്ക് നീ​ട്ടാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യി തു​ർ​ക്കി​യ ഗ​താ​ഗ​ത മ​ന്ത്രി അ​ബ്​​ദു​ൽ ഖാ​ദി​ർ ഉ​റ​ലോ​ഗ്ലു ഏ​പ്രി​ൽ മൂ​ന്നി​ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

1900-നും 1908-​നും ഇ​ട​യി​ൽ നി​ർ​മി​ക്ക​പ്പെ​ട്ട ഹി​ജാ​സ് റെ​യി​ൽ​വേ, ദ​മ​സ്ക​സി​നും മ​ദീ​ന​ക്കു​മി​ട​യി​ൽ ഏ​ക​ദേ​ശം 1,322 കി.​മീ​റ്റ​റു​ള്ള​താ​യി​രു​ന്നു. പി​ന്നീ​ട് 1,900 കി​ലോ​മീ​റ്റ​റോ​ളം ഇ​ത് വി​ക​സി​പ്പി​ക്ക​പ്പെ​ട്ടു. ഒ​രു നൂ​റ്റാ​ണ്ടി​ല​ധി​കം വി​സ്മൃ​തി​യി​ലാ​ണ്ട ഈ ​പാ​ത​യെ ആ​ധു​നി​ക രീ​തി​യി​ൽ പു​ന​ര​വ​ത​രി​പ്പി​ക്കു​ന്ന​ത് മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത, വാ​ണി​ജ്യ മേ​ഖ​ല​ക​ൾ​ക്ക് വ​ലി​യ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ സ​മ്മാ​നി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Saudi-Turkey railway line being restored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.