ദമ്മാം: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) അൽ ഖോബാർ പ്രൊവിൻസിെൻറ 10-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ‘സർബ്’ എന്ന സുവനീറിെൻറ കവർ പേജ് പ്രകാശനം ചെയ്തു. ഗ്ലോബൽ സെക്രട്ടറി ജനറൽ മൂസക്കോയയാണ് പ്രകാശനം നിർവഹിച്ചത്. അംഗങ്ങളിൽ നിന്ന് ലഭിച്ച നൂറോളം പേരുകളിൽ നിന്ന് ജൂറി തെരഞ്ഞെടുത്തതാണ് ‘സർബ്’ എന്ന പേരെന്ന് സുവനീർ കൺവീനർ അഷ്റഫ് ആലുവ അറിയിച്ചു. ചടങ്ങിൽ പ്രസിഡൻറ് ഷമീം കാട്ടാക്കട അധ്യക്ഷത വഹിച്ചു. ചെയർമാൻ ഗുലാം ഹമീദ് ഫൈസൽ ആശംസകൾ നേർന്നു. സാജിദ് ആറാട്ടുപുഴ, മാലിക് മഖ്ബൂൽ, നൗഷാദ് ഇരിക്കൂർ, മുരളി ഊട്ടുംകളം നായർ, ജാബിർ ഹമീദ്, ഡോ. സിന്ധു ബിനു, സോഫിയ ഷാജഹാൻ, ഷാജി മതിലകം, ഷബീർ ചാത്തമംഗലം, ആലിക്കുട്ടി ഒളവട്ടൂർ, രഞ്ജിത് വടകര, അബ്ദുൽ ഹമീദ് കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. സുവനീർ എഡിറ്റോറിയൽ കമ്മിറ്റി പ്രതിനിധി നിഷാദ് കുറ്റ്യാടി, മിഡിൽ ഈസ്റ്റ് ഭാരവാഹികളായ അഭിഷേക് സത്യൻ, രതി നാഗാ, ഗ്ലോബൽ വിമൻസ് കൗൺസിൽ ഭാരവാഹി ജമീല ഗുലാം, ബിസിനസ് ഫോറം ഭാരവാഹി സി.കെ. ഷഫീഖ്, വിമൻസ് കൗൺസിൽ പ്രതിനിധികളായ അർച്ചന അഭിഷേക്, അനുപമ ദിലീപ്, ഷീജാ അജീം എന്നിവർ പ്രകാശന ചടങ്ങിന് നേതൃത്വം നൽകി. നാസ് വക്കം, പി.ടി. അലവി, സലാം ജാംജൂം, ആൽബിൻ ജോസഫ്, സുനിൽ മുഹമ്മദ്, രശ്മി ചന്ദ്രൻ, ജോത്സ്ന രഞ്ജിത്, ഷനൂബ് അബൂബക്കർ, സുബൈർ ഉദിനൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അൽ ഖോബാർ പ്രൊവിൻസ് പ്രോഗ്രാം കൺവീനർ യാസർ അറാഫാത് അവതാരകനായിരുന്നു. ജോയിൻറ് സെക്രട്ടറി ദിലീപ് കുമാർ സ്വാഗതവും ട്രഷറർ അജീം ജലാലുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.