വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് കിഡ്സ് ക്ലബ് ശിശുദിനാഘോഷം
ദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് കിഡ്സ് ക്ലബ് ശിശുദിനം ആഘോഷിച്ചു. ചടങ്ങിൽ പ്രസിഡൻറ് ഷമീം കാട്ടാക്കട അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സെക്രട്ടറി ജനറലും മുഖ്യരക്ഷാധികാരിയുമായ മൂസ കോയ ശിശുദിന സന്ദേശം നൽകി.
വനിത കൗൺസിൽ പ്രസിഡൻറ് അനുപമ ദിലീപ് സംസാരിച്ചു. ലുലു അൽ ഖോബാർ ജനറൽ മാനേജർ ശ്യാം ഗോപാൽ കുട്ടികൾക്കുള്ള സമ്മാനവിതരണം നിർവഹിച്ചു. വനിത കൗൺസിൽ ചെയർപേഴ്സൻ അർച്ചന അഭിഷേക്, മിഡിൽ ഈസ്റ്റ് വിമൻസ് കൗൺസിൽ ട്രഷറർ രതിനാഗ എന്നിവർ നേതൃത്വം നൽകി.
കുട്ടികളുടെ വിവിധ കലാകായിക പരിപാടികൾക്ക് വൈസ് ചെയർമാന്മാരായ അബ്ദുൽ സലാം, നവാസ് സലാഹുദീൻ, ജോയിൻറ് സെക്രട്ടറി ദിലീപ് കുമാർ, ബിസിനസ് ഫോറം വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ, ബിസിനസ് ഫോറം ട്രഷറർ നിസ്സാം യൂസഫ്, ഗ്ലോബൽ വനിത കൗൺസിൽ ട്രഷറർ ജമീല ഗുലാം, അൽ ഖോബാർ പ്രൊവിൻസ് വനിത കൗൺസിൽ ട്രഷറർ ഷീജ അജീം, വനിത കൗൺസിൽ എക്സിക്യൂട്ടീവ് മെംബർമാരായ ഷെറി ഷമീം, സുജ റോയ്, ജെസ്സി നിസ്സാം, ഫമിതാ ജംഷീർ, സിന്ധിത പ്രശാന്ത്, നിസിയ നഹാസ് എന്നിവർ നേതൃത്വം നൽകി.
അൽ ഖോബാർ പ്രൊവിൻസ് പ്രോഗ്രാം കൺവീനർ യാസർ അറഫാത്തും വനിത കൗൺസിൽ ചെയർപേഴ്സൺ അർച്ചന അഭിഷേകും അവതാരകരായിരുന്നു. അഷ്റഫ് ആലുവ സ്വാഗതവും അജീം ജാലാലുദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.