അസീർ തിരുവനന്തപുരം കൂട്ടായ്മ വിന്റർ സീസൺ കപ്പ്‌ 2025 സീസൺ വണിന്റെ ട്രോഫി പ്രകാശന ചടങ്ങ് 

അസീർ തിരുവനന്തപുരം കൂട്ടായ്മ: വിന്റർ സീസൺ കപ്പ്‌ 2025 സീസൺ വൺ ട്രോഫി പ്രകാശനം

അസീർ : ഏപ്രിൽ 11, 18 തിയതികളിൽ ഖമീസിലെ റേഞ്ചർസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അസീർ തിരുവനന്തപുരം കൂട്ടായ്മ വിന്റർ സീസൺ കപ്പ്‌ 2025 സീസൺ വണിന്റെ ട്രോഫി പ്രകാശനം ചെയ്തു.

കൂട്ടായ്മയുടെ ഭാരവാഹികളായ അൻസാരി റഫീഖ് , നസീം അബുതാഹിർ, ബിജു വേളി എന്നിവരുടെ നേതൃത്വത്തിൽ അഡ്‌വൈസറി കമ്മിറ്റി അംഗം പ്രൊഫസർ അബ്ദുൽ ഖാദർ (കിംഗ്ഖാലിദ് യൂനിവേഴ്സിറ്റി) ആണ് ട്രോഫി പ്രകാശനം നിർവഹിച്ചത്. കമീസിലെ എട്ട് ടീമുകളെ പങ്കെടിപ്പിച്ചാണ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നത്. സൂപ്പർ ഫ്രണ്ട്, റോയൽ റൈഡർസ്, ഐ. സി. സി, കെ സി സി, റെയിഞ്ചർസ്ബ്ലാസ്റ്റേഴ്‌സ്, സ്മാർട്ട്‌ ക്രിക്കറ്റ്‌ക്ലബ്‌, അൽമാനിചലഞ്ചർസ്, ടീംറേഞ്ചർസ് എന്നീ ടീമുകളുടെ പ്രതിനിധികളെ സംഘടകർ യോഗത്തിൽ പരിചയപ്പെടുത്തി .

കൂട്ടായ്മയുടെ മറ്റു ഭാരവാഹികളായ ഷാഫി അബ്ദുൽ മജീദ്‌, താരിഷ്, ഷഫീക് , അരവിന്ദ്, ബാദുഷ, നിയാസ്ഖാൻ, ഷാജഹാൻ, നിയാസ്, സിയാദ്, ജുനൈദ്,എന്നിവർ ആശംസാ പ്രസംഗം നടത്തി. കമ്മിറ്റി പ്രസിഡന്റ് അൻസാരി റഫീഖ് സ്വഗതവും സെക്രട്ടറി നസീം അബുതാഹിർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Aseer Thiruvananthapuram Association: Winter Season Cup 2025 Season One Trophy Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT